കമ്പല്ലൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ്സ് എസ്സ് യൂണിറ്റ്,
സ്കൗട്ട്
&
ഗൈഡ്സ്
എന്നിവയുടെ നേതൃത്വത്തില്‍
ദേശീയ അധ്യാപകദിനം സമുചിതമായി
ആഘോഷിച്ചു.
അധ്യാപകരെ
കാഴ്ചക്കാരാക്കി കുട്ടികള്‍
സംഘടിപ്പിച്ച പരിപാടിയില്‍
അമൃത ബി സ്വാഗതം പറഞ്ഞു.
അലീന
മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍
പാര്‍ലമെന്റ് ചെയര്‍പേഴ്സണ്‍
പ്രവീണ പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ലാസ്യ
എം വി,
ശ്യാം
സലാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
അധ്യാപകരെ
ആരതിയുഴിഞ്ഞാണ് കുട്ടികള്‍
വേദിയിലേക്ക് സ്വീകരിച്ചത്.
ഒപ്പം
അവര്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകളും
നല്‍കി.
അധ്യാപകര്‍ക്കുവേണ്ടി
പ്രിന്‍സിപ്പാള്‍ കെ ഡി
മാത്യു,
കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍
സംഘടിപ്പിച്ച കസേരകളിയിലും
ബലൂണ്‍ പൊട്ടിക്കല്‍ മല്‍സരത്തിലും
അധ്യാപകര്‍ ആവേശപൂര്‍വ്വം
പങ്കെടുത്തു.
മെല്‍ബില്‍
ബിജു നന്ദി പറഞ്ഞു.
No comments:
Post a Comment