നാളെ
നടക്കുന്ന (22-09-2018)
സ്കൂള്‍
സ്പോര്‍ട്സിന്റെ ഒരുക്കങ്ങളുമായി
ഇന്ന് വിദ്യാലയത്തില്‍
സജീവമായിരുന്നു.
ജമ്പിംഗ്
പിറ്റില്‍ മണലിട്ടൊരുക്കി.
എന്‍
എസ്സ് എസ്സ്,
സ്കൗട്ട്
വളണ്ടിയര്‍മാര്‍ക്കൊപ്പം
ചെറിയ ക്ലാസിലെ കുറേ കുട്ടികളും
കഷ്ടപ്പെടുവാനുണ്ടായിരുന്നു.
ട്രാക്കു
വരയ്ക്കുന്നതിനു നേതൃത്വം
നല്‍കാനായി പൂര്‍വ്വ
വിദ്യാര്‍ത്ഥിയായ പ്രവീണ്‍
വന്നു.
കുമ്മായമിടാനും
മറ്റുമായി വളണ്ടിയര്‍മാരും
പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി
കുറേ പേര്‍.
അതിനിടയില്‍
ഒരു പവലിയന്‍ തയ്യാറാക്കാനുമായി.
ഷീറ്റു
വലിച്ചു കെട്ടാനും തൂണു
കുഴിച്ചിടാനും സഹായിക്കാനും
നിരവധി ആള്‍ക്കാര്‍.
പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസനും ബഡൂരിലെ
സുഹൃത്തുക്കളും ഇന്നലെ
സഹായിച്ചതുകൊണ്ടാണ് ഇന്ന്
ജമ്പിംഗ് പിറ്റ് ഒരുക്കാനായത്.
ഇന്ന്
പി ടി എ കമ്മറ്റി അംഗങ്ങളായ
കെ വി രവി,
സി
വി ദിനേശന്‍ എന്നിവര്‍ സജീവമായി
രംഗത്തുണ്ടായിരുന്നു.
പ്രിന്‍സിപ്പാള്‍
മാത്യു സാറും ഹെഡ്‍മാസ്റ്റര്‍
ഭാര്‍ഗവന്‍ സാറും എല്ലാ
ഒരുക്കങ്ങള്‍ക്കും പിന്തുണ
തന്നു.
രാജേഷ്
കെ ഒ,
ശ്രീകാന്ത്
സി,
ജോബിന്‍സ്
ജോസഫ്,
റഷീദ
വി വി,
ടാര്‍ലി
കെ എ എന്നിവര്‍ നാളത്തേക്കാവശ്യമായ
റെക്കോഡുകള്‍ തയ്യാറാക്കി.
രമേശന്‍
മാഷും പ്രവീണ്‍ മാഷും ഗ്രൗണ്ടിലെ
ഒരുക്കങ്ങളില്‍ ശ്രദ്ധിച്ചു.
ഒന്നും
ചെയ്തില്ലെങ്കിലും ഒരു
മൂലയ്ക്ക് ഞാനും ഇരുന്നു.
വിക്ടറി
സ്റ്റാന്റും സ്റ്റാര്‍ട്ടിംഗ്
ക്ലാപ്പും ഗിരീഷ് ടി വി
തയ്യാറാക്കി വച്ചിട്ടുണ്ട്.
ജംമ്പിംഗ്
പിറ്റിലെ സ്റ്റാന്റ് ഹൈജമ്പിന്
ഉപയോഗിക്കാവുന്ന വിധത്തില്‍
ഒരുക്കിത്തന്നത് കൊല്ലാടയിലെ
മനോജാണ്.
കഴിഞ്ഞ
ദിവസങ്ങളില്‍ കുട്ടികളില്‍
ആവേശം വിതറി പങ്കാളിത്തം
ഉറപ്പിക്കാന്‍ എല്ലാ അധ്യാപകരും
വളരെ ശ്രദ്ധിച്ചിട്ടുണ്ട്.
കുറേ
കാലം കൂടിയാണ് ഇത്തരത്തില്‍
എല്ലാവരുടേയും കൂട്ടായ്മയില്‍
സ്പോര്‍ട്സിനായി ഒരുക്കങ്ങള്‍
നടക്കുന്നത്.
ഇനി
കഴിവു തെളിയിക്കുന്നവര്‍ക്ക്
പരിശീലനം നല്‍കാന്‍
തയ്യാറുള്ളവരെക്കൂടി കിട്ടിയാല്‍
വരും വര്‍ഷങ്ങളില്‍ കായിക
രംഗത്ത് ചില തിളക്കങ്ങളുണ്ടാക്കുവാന്‍
നമുക്കു കഴിയുമെന്നാണ്
വിശ്വാസം.
No comments:
Post a Comment