കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ്സ് എസ്സ് യൂണിറ്റിന്റെ
നേതൃത്വത്തില്‍ പ്രളയദുരിതങ്ങള്‍ക്കിരയായ
ചെങ്ങന്നൂരിനടുത്ത ചെറിയനാട്
പഞ്ചായത്തിലെ 2,
3 വാര്‍ഡുകളില്‍
ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടത്തി.
പ്രധാനമായും
വീടുകളുടെ ശുചീകരണം,
പ്രളയത്തില്‍
നശിച്ച് മാലിന്യങ്ങളായി
മാറിയ വസ്തുവകകളെ പൊതുവായ
ഇടങ്ങളിലേക്ക് നീക്കം ചെയ്യല്‍,
കിണറികളുടെ
ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്
നടന്നത്.
എന്‍
എസ്സ് എസ്സ് വളണ്ടിയര്‍മാരായ
12
കുട്ടികളും
4
സ്കൗട്ടുകളും
8
അധ്യാപകരും
പൂര്‍വ്വവിദ്യാര്‍ത്ഥികളും
നാട്ടുകാരുമായി 12
പേരും
ഉള്‍പ്പെടെ 36
പേരാണ്
സംഘത്തിലുള്ളത്.
സംഘാംഗങ്ങളുടെ
പ്രവര്‍ത്തനങ്ങളെ എം എല്‍
എ സജി ചെറിയാന്‍ അനുമോദിച്ചു.
നാളെയും
സന്നദ്ധപ്രവര്‍ത്തനം തുടരും.
No comments:
Post a Comment