അധ്യാപകദിനത്തില്‍
കുട്ടികള്‍ അധ്യാപകരായി
ക്ലാസുകള്‍ നയിച്ചതിന്റെ
കൗതുകത്തിലാണ് കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍.
പ്രീ
പ്രൈമറി മുതല്‍ 12ാം
തരം വരെ എല്ലാ ക്ലാസുകളിലും
ആദ്യ പിരീഡ് പുതിയ അധ്യാപകരായി
കുട്ടികളെത്തി.
ഈ
സമയത്ത് പ്രിന്‍സിപ്പാളായും
ഹെഡ്‍മാസ്റ്ററായും ഡെപ്യൂട്ടി
ഹെഡ്‍മാസ്റ്ററായും കുട്ടികള്‍
തന്നെ ചുമതലകള്‍ നിര്‍വ്വഹിച്ചു.
ക്ലാസുകളിലെത്തി
ഹാജര്‍ വിളിച്ച് പാഠഭാഗങ്ങള്‍
വിശദീകരിച്ച് ഗൃഹപാഠവും
നല്‍കിയാണ് അവര്‍ മടങ്ങിയത്.
ചിലര്‍
ഐ സി ടി സാധ്യതകള്‍ ഉപയോഗിക്കാനും
മറന്നില്ല.
പ്രിന്‍സിപ്പാളായും
യദുകൃഷ്ണന്‍ ടി കെയും സനല്‍രാജ്
ഹെഡ്‍മാസ്റ്ററായും അര്‍ച്ചന
എം എസ് ഡെപ്യൂട്ടി ഹെഡ്‍മാസ്റ്ററായും
പ്രവര്‍ത്തിച്ചു.
ഇവരെ
കൂടാതെ 24
പേര്‍
ഒരോ ക്ലാസുകളില്‍ അധ്യാപകരായി
പ്രവര്‍ത്തിച്ചു.
സാന്ദ്രലക്ഷ്മി
വി എസ്,
ആരതി
ഷിബു,
മരിയ
ജോസ്,
അഭിജിത്
കെ വി,
അനഘ
രവീന്ദ്രന്‍,
സഞ്ജയ
രാഗേഷ്,
ശ്രീനന്ദ,
ഹരിശാന്ത്,
ദേവിക
ആര്‍ നായര്‍,
ഗൗതം
രമേശ്,
സിദ്ധാര്‍ത്ഥ്
എം,
അനന്യ
കെ,
ഷെറിന
എം എ,
വിസ്മയ,
ലാസ്യ
എം വി,
ഫെമിന
അല്‍ഫോണ്‍സ്,
ഹര്‍ഷ
ഗംഗാധരന്‍,
അമൃത
ബി,
സാന്ദ്ര
ജോസഫ്,
ട്രീസ
ബെന്നി,
ശ്യാം
സലാഷ്,
ആര്‍ദ്ര
സൂസന്‍ സിബി,
മുഹ്സിന
ടി പി,
അലീന
മൈക്കിള്‍ എന്നിവരാണ്
അധ്യാപകരായി പ്രവര്‍ത്തിച്ചത്.
No comments:
Post a Comment