കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍തല കായികമേള
സെപ്തംബര്‍ 22
ശനിയാഴ്ച
നടന്നു.
കായികതാരങ്ങളുടെ
മാര്‍ച്ച്പാസ്റ്റോടെ ആരംഭിച്ച
കായികമേളയുടെ ഉദ്ഘാടനം
കുറിച്ചുകൊണ്ട് കെ പി രമേശന്‍,
കിഷോര്‍കുമാര്‍
ആര്‍ എന്നിവര്‍ ചേര്‍ന്ന്
പതാകയുയര്‍ത്തി.
തുടര്‍ന്ന്
ട്രാക്കിലും ഫീല്‍ഡിലുമായി
നടന്ന വിവിധ മല്‍സരങ്ങളില്‍
കുട്ടികള്‍ ആവേശപൂര്‍വ്വം
പങ്കുചേര്‍ന്നു.
വൈകിട്ട്
നടന്ന ഓപ്പണ്‍ റ്റു ആള്‍ 3000
മീറ്റര്‍
ഓട്ടത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
മാറ്റുരച്ചു.
ഹരീഷ്
ഒന്നാം സ്ഥാനം നേടി.
അധ്യാപികമാരുടെ
400
മീറ്റര്‍
നടത്ത മല്‍സരത്തില്‍ ടാര്‍ലി
കെ എ വിജയിയായി.
പരിപാടിയുടെ
വിജയത്തിനായി സഹകരിച്ച
എല്ലാവരോടുമുള്ള നന്ദി
അറിയിക്കുന്നു.
മല്‍സരങ്ങളില്‍
പങ്കെടുത്തവരെ അനുമോദിക്കുന്നു.
ഒരു
അവധിദിവസമായിരുന്നിട്ടും
പരിപാടിയുടെ സംഘാടനത്തിനും
നടത്തിപ്പിനും നേതൃത്വം
നല്‍കിയ എല്ലാ അധ്യാപകരേയും
പ്രത്യേകം അഭിനന്ദിക്കുന്നു.
No comments:
Post a Comment