രണ്ടു
ദിവസമായി നടന്ന കമ്പല്ലൂര്‍
സ്കൂള്‍ കലോല്‍സവം സമാപിച്ചു.
പരിപാടിയുടെ
നടത്തിപ്പ് മികച്ചതാക്കുവാന്‍
സഹകരിച്ച എല്ലാവരേയും നന്ദിയോടെ
ഓര്‍ക്കുന്നു.
ഹൈസ്കൂള്‍,
ഹയര്‍
സെക്കന്ററി വിഭാഗങ്ങളില്‍
രണ്ട് ഹൗസുകളായാണ് മല്‍സരങ്ങള്‍
നടന്നത്.
പരിശീലനത്തിന്
വളരെ കുറച്ചു ദിവസങ്ങള്‍
മാത്രമാണ് കുട്ടികള്‍ക്ക്
ലഭിച്ചത്.
എങ്കിലും
മല്‍സരബുദ്ധിയോടെ വളരെ
മനോഹരമായി പരിപാടികള്‍
അവതരിപ്പിക്കാന്‍ അവര്‍ക്ക്
കഴിഞ്ഞിട്ടുണ്ട്.
അങ്ങനെ
ചിന്തിക്കുമ്പോള്‍ അവ മികച്ച
നിലവാരം പുലര്‍ത്തി എന്നു
സമ്മതിക്കേണ്ടിവരും.
അത്
സബ്‌ജില്ലാ കലോല്‍സവത്തിനുള്ള
ഒരുക്കങ്ങളേക്കുറിച്ച്
ഗൗരവമായി ചിന്തിക്കുവാന്‍
പ്രേരിപ്പിക്കുന്നു.
കുട്ടികളെ
തയ്യാറാക്കാന്‍ അക്ഷീണം
യത്നിച്ച ഹൗസ് ചുമതലയുള്ള
അധ്യാപകരെ അഭിനന്ദിക്കാതെ
തരമില്ല.
ഈ
ഉല്‍സാഹം തുടര്‍ന്നും
നിലനിര്‍ത്താനായാല്‍ നമുക്ക്
ചരിത്രം മാറ്റിയെഴുതാനാകും.
പഠനമെന്നത്
ക്ലാസ്‍മുറിയുടെ നാലു
ചുമരുകള്‍ക്കുള്ളില്‍
ഒതുക്കേണ്ടതല്ല എന്നതാണ്
സത്യം.
അതിനിടയിലും
കുറേ കുട്ടികള്‍ പരിപാടികളില്‍
പങ്കെടുക്കാനോ അതു കാണാനോ
പോലും തയ്യാറായില്ല എന്നതും
രക്ഷിതാക്കളുടെ സാന്നിധ്യം
നന്നേ കുറവായിരുന്നു എന്നതും
പറയാതെ തരമില്ല.
കുട്ടികളുടെ
പരിപാടികളെ കാണാനും
പ്രോല്‍സാഹിപ്പിക്കുവാനും
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയെന്നപോലെ
രക്ഷിതാക്കളുടേയും കുട്ടികളുടേയും
പങ്കാളിത്തം ഉയരുമ്പോഴേ
മികവുകളിലേക്കുള്ള പുതുവഴികള്‍
കണ്ടെത്തുവാന്‍ വിദ്യാലയത്തിനു
കഴിയൂ.
No comments:
Post a Comment