സെപ്തംബര്‍
22ന്
ശനിയാഴ്ചയാണ് കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ കായികമേള.
കഴിഞ്ഞ
രണ്ടു വര്‍ഷമായി ഇവിടെ സ്ഥിരമായി
ഒരു കായികാധ്യാപകനില്ല.
സോജന്‍
മാഷിന്റെ നേതൃത്വത്തില്‍
കായിക മേഖലയില്‍ ഒരുപാട്
നേട്ടങ്ങള്‍ വാരിക്കൂട്ടിയ
സ്കൂളാണ്.
ഇപ്പോള്‍
ആകെ ബാക്കിയുള്ളത് പഴയ
ഓര്‍മ്മകളുടെ നിറക്കൂട്ടു
മാത്രം.
ഈ
വര്‍ഷം കായികമേളയുടെ ചുമതല
രാജേഷ് മാഷിനാണ്.
എന്തായാലും
ഈ വര്‍ഷം കായിക മേഖലയില്‍
ചില നേട്ടങ്ങള്‍ ഉണ്ടാകണമെന്നത്
മാഷിന്റെ നിര്‍ബന്ധബുദ്ധിയാണ്.
സ്കൂള്‍
കായിക മേള ഗംഭീരമാകണം.
Jumping Pit വര്‍ഷങ്ങളായി
മണ്ണു മൂടി കിടക്കുകയാണ്.
അതിനൊരു
മാറ്റമണ്ടാകണം.
രാജേഷ്
മാഷ് പണി തുടങ്ങി.
എല്ലാവരും
കൂടെ കൂടി.
ഹെഡ്‌മാസ്റ്റര്‍
ഭാര്‍ഗവന്‍ മാഷും തൂമ്പയെടുത്തു.
ഇതൊരു
തുടക്കമാണ്.
പഴയ
പ്രതാപത്തിലേക്ക് കമ്പല്ലൂര്‍
സ്കൂളിനെ തിരികെയെത്തിക്കണം.
ഒരു
വര്‍ഷം കൊണ്ടാകണമെന്നില്ല.
എങ്കിലും
ശ്രമിച്ചുകൊണ്ടിരിക്കാം.
കുട്ടികള്‍ക്ക്
പരിശീലനം കൊടുക്കാന്‍
കായികതല്‍പ്പരരായ എല്ലാവരും
ഉണ്ടാകണം.
നിര്‍ദ്ദേശങ്ങള്‍
നല്‍കണം.
വൈകിട്ട്
3.30
മുതല്‍
5 വരെ
കുട്ടികള്‍ക്ക് പരിശീലനം
നല്‍കാന്‍ ആരൊക്കെയുണ്ടാകും.
കഴിവും
സമയവുമുള്ളവര്‍ അറിയിക്കുക.
വിദ്യാലയത്തിന്
നിങ്ങളുടെ സേവനം ആവശ്യമുണ്ട്.
പഴയ
ഓര്‍മ്മകളില്‍ 5000
മീറ്റര്‍
ഓപ്പണ്‍ റ്റു ആള്‍ മല്‍സരം
സെപ്തംബര്‍ 22ന്
വൈകിട്ട് 3
മണിക്ക്
നടത്തണം.
എല്ലാവരും
ഉണ്ടാകണം.
ഇതൊരു
പുതിയ തുടക്കമാകട്ടെ.
തിരിച്ചു
പിടിക്കാം.
എല്ലാവരും
കൂടെയുണ്ടെങ്കില്‍.....
No comments:
Post a Comment