മനുഷ്യസ്നേഹത്തിന്റെ
മാനവികപാഠങ്ങള്‍ പകര്‍ന്ന്
ചിറ്റാരിക്കാലിലെ വൈസ്‍നിവാസിലെ
അന്തേവാസികള്‍ക്കൊപ്പം ഒരു
ദിവസം ചെലവിട്ട് കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍.
സ്നേഹവും
കരുതലും പകര്‍ന്ന് വാര്‍ധക്യത്തിന്റെ
അവശതകളില്‍ സാന്ത്വനവുമായെത്തിയ
കുട്ടിക്കൂട്ടത്തെ അവര്‍
സ്നേഹപൂര്‍വ്വം സ്വാഗതം
ചെയ്തു.
കുട്ടികളുടെ
കലാപരിപാടികളില്‍ അവരും
കൂട്ടം കൂടി.
പ്രായത്തിന്റെ
അന്തരം മനുഷ്യബന്ധങ്ങളില്‍
അകലങ്ങളുണ്ടാക്കുന്നില്ല
എന്ന അനുഭവപാഠം കുട്ടികള്‍
ഹൃദയത്തിലേറ്റി.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ്സ് എസ്സ് യൂണിറ്റാണ് ഈ
വര്‍ഷത്തെ സാന്ത്വന
പരിചരണപ്രവര്‍ത്തനങ്ങളുടെ
തുടക്കം കുറിച്ചുകൊണ്ട്
സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്.
എന്‍
എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍
പ്രവീണ്‍കുമാര്‍ പി ടി,
അഗസ്റ്റ്യന്‍
ജോസഫ്,
വളണ്ടിയര്‍
ക്യാപ്റ്റന്‍മാരായ അലീന
മൈക്കിള്‍,
തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
No comments:
Post a Comment