ആയന്നൂര്‍
യുവശക്തി പബ്ലിക് ലൈബ്രറി
നെഹ്രു യുവകേന്ദ്രയുടെ
സഹകരണത്തോടെ ആയന്നൂര്‍ യേംസ്
ഹാളില്‍ വച്ച് നടത്തിയ പരപ്പ
ബ്ലോക്ക് തല അയല്‍പക്ക യുവ
പാര്‍ലമെന്റില്‍ വച്ച്
പ്രളയമേഖലകളില്‍ സേവനപ്രവര്‍ത്തനങ്ങള്‍
നടത്തിയ കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിനെ ഉപഹാരം
നല്‍കി അനുമോദിച്ചു.
കാസറഗോഡ്
ശുചിത്വമിഷന്റെ അസിസ്റ്റന്റ്
ഡവലപ്പമെന്റ് കമ്മീഷണര്‍
ശ്രീ സി രാധാകൃഷ്ണനില്‍ നിന്ന്
കമ്പല്ലൂര്‍ സ്കൂളിലെ എന്‍
എസ് എസ് പ്രോഗ്രാം ഓഫീസര്‍
പ്രവീണ്‍കുമാര്‍ പി ടി,
സ്റ്റാഫ്
സെക്രട്ടറി കെ പി ബൈജു,
എന്‍
എസ് എസ് വളണ്ടിയര്‍മാര്‍
എന്നിവര്‍ ചേര്‍ന്ന് ഉപഹാരം
ഏറ്റുവാങ്ങി.
No comments:
Post a Comment