കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന
സാന്ത്വനസ്പര്‍ശം പദ്ധതിക്ക്
തുടക്കമായി.
സെപ്തംബര്‍
21ന്
വെള്ളിയാഴ്ച നടന്ന ചടങ്ങില്‍
കാസറഗോഡ് ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീമതി
ശാന്തമ്മ ഫിലിപ്പ് പദ്ധതിയുടെ
ഔപചാരികമായ ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
ഈസ്റ്റ്
എളേരി ഗ്രാമപഞ്ചായത്ത് അംഗം
ശ്രീ കെ പി മാത്യു അധ്യക്ഷത
വഹിച്ചു.
പി
ടി എ പ്രസിഡന്റ് ശ്രീ കെ എസ്
ശ്രീനിവാസന്‍,
പ്രിന്‍സിപ്പാള്‍
ശ്രീ കെ ഡി മാത്യു,
ഹെഡ്‍മാസ്റ്റര്‍
ശ്രീ വി വി ഭാര്‍ഗവന്‍,
ശ്രീ
സി കെ രാധാകൃഷ്ണന്‍,
എന്നിവര്‍
സംസാരിച്ചു.
ഉദ്ഘാടന
ചടങ്ങില്‍ സാന്ത്വനസ്പര്‍ശം
പദ്ധതിയുടെ കോ ഓഡിനേറ്റര്‍
കെ പി ബൈജു സ്വാഗതവും ഗൈഡ്
കേഡറ്റായ സാന്ദ്ര ജോസഫ്
നന്ദിയും പറഞ്ഞു.
വിദ്യാലയത്തിലെ
എന്‍ എസ്സ് എസ്സ്,
സ്കൗട്ട്
&
ഗൈഡ്സ്,
ജൂനിയര്‍
റെഡ്ക്രോസ് യൂണിറ്റുകളുടെ
കൂട്ടായ്മയിലാണ് പദ്ധതി
നടപ്പിലാക്കുന്നത്.
ഇന്നു
നടന്ന സാന്ത്വന പരിചരണ പരിശീലന
പരിപാടിയില്‍ വളണ്ടിയര്‍മാര്‍
പങ്കെടുത്തു.
പാലിയേറ്റീവ്
പ്രവര്‍ത്തകരായ ശ്രീ പത്മനാഭന്‍
ടി പി,
ശ്രീ
അഗസ്റ്റ്യന്‍ ജോസഫ്,
ജോമോള്‍
സിസ്റ്റര്‍ എന്നിവര്‍
പരിശീനത്തിന് നേതൃത്വം നല്‍കി.
പാലിയേറ്റീവ്
പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍ കുട്ടികള്‍ക്ക്
മനസിലാക്കുവാന്‍ പരിശീലനത്തിലൂടെ
സാധിച്ചു.
എല്ലാ
രണ്ടാം ശനിയാഴ്ചകളിലും
കുട്ടികളുടെ നേതൃത്വത്തില്‍
പ്രദേശത്തെ സാന്ത്വനപരിചരണം
ആവശ്യമുള്ള കിടപ്പു രോഗികളുടെ
വീടുകളില്‍ പരിചരണപ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍ തീരുമാനിച്ചു.
എന്‍
എസ്സ് എസ്സ് വളണ്ടിയര്‍
ക്യാപ്റ്റന്‍ അലീന മൈക്കിള്‍
പരിശീലന പരിപാടിക്ക് നന്ദി
പറഞ്ഞു.
തുടര്‍ന്ന്
സാന്ത്വന സ്പര്‍ശം
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചുകൊണ്ട് ഭവന
സന്ദര്‍ശന പരിപാടിക്ക് തുടക്കം
കുറിച്ചു.
അഗസ്റ്റ്യന്‍
ജോസഫ്,
പത്മനാഭന്‍
ടി പി,
ജോമോള്‍
സിസ്റ്റര്‍,
അധ്യാപകരായ
കെ പി ബൈജു,
ശ്രീകാന്ത്
സി,
ഡെന്നിസ്
കുര്യന്‍ എന്നിവരോടൊപ്പം
എന്‍ എസ്സ് എസ്സ് വളണ്ടിയര്‍മാരായ
അലീന മൈക്കിള്‍,
അനുശ്രീ
പി,
വിഷ്ണുപ്രിയ
കെ ആര്‍,
സാന്ദ്ര
ബാലന്‍,
സ്കൗട്ട്
വിശാല്‍ രവിഎന്നിവര്‍
പങ്കെടുത്തു.
രോഗികള്‍ക്കാവശ്യമായ
സഹായങ്ങള്‍ എത്തിക്കുവാന്‍
എല്ലാ സുമനസ്സുകളുടേയും സഹായ
സഹകരണങ്ങള്‍ വിദ്യാലയം
പ്രതീക്ഷിക്കുന്നു.
ഭവനസന്ദര്‍ശനത്തിന്റെ
ചിത്രങ്ങള്‍ അനുവാദം
വാങ്ങാത്തതിനാല്‍ പോസ്റ്റു
ചെയ്യാന്‍ കഴിയാത്തതില്‍
ഖേദിക്കുന്നു.
No comments:
Post a Comment