കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ വിപുലമായ
പരിപാടികളോടെ നടന്ന
വായനപക്ഷാചരണത്തിന്റെ സമാപനം
ജൂലൈ 9ന്
തിങ്കളാഴ്ച നടന്നു.
പ്രസിദ്ധ
കഥാകാരി ജയലക്ഷ്മി ടീച്ചര്‍
പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
അദ്ധ്യക്ഷത വഹിച്ചു.
കെ എന്‍
മനോജ്കുമാര്‍ മുഖ്യ പ്രഭാഷണം
നടത്തി. 9 ബി
ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ
വായനക്കുറിപ്പുകളുടെ പതിപ്പ്
സ്റ്റാഫ് സെക്രട്ടറി കെ പി
ബൈജു പ്രകാശനം ചെയ്തു.
വിദ്യാരംഗം
കലാ സാഹിത്യവേദി കണ്‍വീനര്‍
ലതാഭായി കെ ആര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
വായനപക്ഷാചരണത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച വിവിധ
മല്‍സരങ്ങളില്‍ സമ്മാനര്‍ഹരായ
വിദ്യാര്‍ത്ഥികള്‍ക്ക് കെ
പി രമേശന്‍ ഉപഹാരങ്ങള്‍
സമര്‍പ്പിച്ചു.
ആരതി ഷിബു
സ്വാഗതവും ആതിര കെ ആര്‍ നന്ദിയും
പറഞ്ഞു. എലിസബത്ത്
കെ ചാണ്ടി,
ഊര്‍മ്മിള
സി എം, കെ
പി അച്യുതന്‍,
ജോസ് ജേക്കബ്,
ജോസഫ് പി
ജെ, മുസ്തഫ
കെ, പ്രമീള
പി വി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment