കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
പാഠ്യ-പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍
സജീവമാക്കാന്‍ അക്കാദമിക്
ആസൂത്രണയോഗത്തില്‍ തീരുമാനമായി.
-
ഇതിന്റെ ഭാഗമായി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പി ടി എ യോഗം ജൂലൈ 17ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. മിഡ്ടേം പരീക്ഷയുടെ പഠനനിലവാരവും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും.
-
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മിഡ്ടേം പരീക്ഷ ജൂലൈ 24 മുതല്‍ നടക്കും. ക്ലാസ് പി ടി എ യോഗം ആഗസ്റ്റ് ആദ്യവാരമുണ്ടാകും.
-
എന്‍ എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയ്ക്കു പുറമേ സൗഹൃദ ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് സെല്‍, സയന്‍സ് ഫോറം, സോഷ്യല്‍ സയന്‍സ് ഫോറം, സാഹിത്യവേദി, ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
-
സയന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ചാന്ദ്രപക്ഷാചരണത്തിന്റെ ഭാഗമായി വെള്ളൂര്‍ ഗംഗാധരന്‍ മാസ്റ്റര്‍ ജൂലൈ 19ന് വ്യാഴാഴ്ച രാവിലെ നിര്‍വ്വഹിക്കും. (ചുമതല ജിഷ ബി)
-
ആഗസ്റ്റ് 6ന് ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ സയന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം നടക്കും. (ചുമതല രാജേഷ് കെ ഒ)
-
ജൂലൈ അവസാനവാരം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കും. (ചുമതല ശ്രീകാന്ത് സി)
-
ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. (ചുമതല ഡെന്നിസ് കുര്യന്‍)
-
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിങ്ങം ഒന്നിന് ആരംഭമാകും. അന്ന് കര്‍ഷകരെ ആദരിക്കും. (ചുമതല പ്രവീണ്‍കുമാര്‍ പി ടി)
-
സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ഹയര്‍സെക്കന്ററി കുട്ടികളുടെ നേതൃത്വത്തില്‍ ലഘുനാടകം അവതരിപ്പിക്കും.(ചുമതല മനോജ്കുമാര്‍ കെ എന്‍)
-
കുട്ടികളുടെ ദേശഭക്തിഗാനാലാപനം സംഘടിപ്പിക്കും. (ചുമതല ബാലാമണി പി ബി)
-
കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ക്ലാസുകളും ശില്‍പശാലകളും ഓരോ ടേമിലും നടത്തും. (ചുമതല മനോജ്കുമാര്‍ കെ എന്‍)
-
സൗഹൃദ ക്ലബ്ബ് പെണ്‍കുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ആഗസ്റ്റ് മാസത്തില്‍ തുടക്കമിടും. (ചുമതല ബാലാമണി പി ബി)
-
ഭാഷാധ്യാപകരുടെ നേതൃത്വത്തില്‍ സാഹിത്യവേദി സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ,സാഹിത്യവേദി അംഗങ്ങള്‍ യോഗം ചേരുകയും ചര്‍ച്ചകള്‍സേഘടിപ്പിക്കുകയും ചെയ്യും. കുട്ടികളുടെ രചനകള്‍ അവതരിപ്പിക്കുവാനും യോഗങ്ങളില്‍ അവസരമുണ്ടാകും. വിദ്യാരംഗം കലാസാഹിത്യവേദിയുമായി കൂടിച്ചേര്‍ന്ന് ജൂലൈ മാസത്തില്‍ ഈ വര്‍ഷത്തെ ഇന്‍ലന്റ് മാഗസിന്റെ ആദ്യ ലക്കം പുറത്തിറക്കും. (ചുമതല ബൈജു കെ പി)
-
ലൈബ്രറി പുസ്തകവിതരണം കൂടുതല്‍ കാര്യക്ഷമമാക്കും. (ചുമതല ബാലാമണി പി ബി)
No comments:
Post a Comment