കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ എന്‍
എസ് എസ് യൂണിറ്റിന്റെ
നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം
തുടക്കം കുറിച്ച '
ക്യാമ്പസില്‍
നിറയെ ഫലവൃക്ഷങ്ങള്‍'
പദ്ധതി വിജയകരമായ
രണ്ടാം വര്‍ഷത്തിലേക്ക്.
കഴിഞ്ഞ വര്‍ഷം
നട്ട മുപ്പതോളം ഫലവൃക്ഷതൈകളില്‍
മൂന്നെണ്ണമൊഴികെ ബാക്കി
എല്ലാം രണ്ടാം വര്‍ഷത്തിലേക്കു
കടന്നിരിക്കുന്നു.
ചെറൂപുഴ ലയണ്‍സ്
ക്ലബ്ബ് സ്പോണ്‍സര്‍ ചെയ്ത
ട്രീ ഗാര്‍ഡുകളും വൃക്ഷത്തൈകള്‍
നശിച്ചുപോകാതെ സംരക്ഷിക്കുന്നതിന്
ഏറെ സഹായകമായി. വിദ്യാലയത്തിലെ
അധ്യാപകരില്‍ നിന്നാണ് തൈകളും
വളവും വാങ്ങാനുള്ള തുക
സമാഹരിച്ചത്. എല്ലാ
പരിസ്ഥിതി ദിനത്തിലും നട്ട
കുഴികളില്‍ത്തന്നെ വീണ്ടും
വീണ്ടും തൈകള്‍ നടുന്നകാലത്ത്
അഭിമാനിക്കാം പ്രവീണ്‍മാഷിനും
ടീം എന്‍ എസ് എസിനും പിന്തുണ
നല്‍കിയ അദ്ധ്യാപകര്‍ക്കും.
വിദ്യാലയത്തെ
ഒരു ജൈവവൈവിധ്യ ഉദ്യാനമാക്കിമാറ്റാനുള്ള
പരിശ്രമത്തില്‍ ഒരു
നാഴികക്കല്ലാകട്ടെ ഈ പ്രവര്‍ത്തനം.
No comments:
Post a Comment