കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ വിദ്യാരംഗം
കലാ സാഹിത്യവേദിയുടെ
ആഭിമുഖ്യത്തില്‍ കഴിഞ്ഞ
വര്‍ഷം കൊല്ലാടയില്‍ ആരംഭിച്ച
മാതൃകാഗ്രാമം വായനയിലൂടെ
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍
ഈ വര്‍ഷവും തുടരുകയാണ്.
അതിന്റെ
ഭാഗമായി കൊല്ലാട ഇ എം എസ്
പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ
ഇന്ന് (
25-07-2018ബുധനാഴ്ച)
വൈകിട്ട്
4.30ന്
കൊല്ലാടയില്‍ പ്രശസ്ത മലയാള
കഥാകൃത്ത് എസ് ഹരീഷിന്റെ ആദം
എന്ന ചെറുകഥാ സമാഹാരത്തെ
അടിസ്ഥാനമാക്കി പുസ്തകപരിചയം
നടത്തി.
വെള്ളരിക്കുണ്ട്
താലൂക്ക് ലൈബ്രറി കൗണ്‍സില്‍
പ്രസിഡന്റ് പി കെ മോഹനന്‍
പരിപാടി ഉദ്ഘാടനം ചെയ്തു.
തയ്യേനി
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ മലയാളം
അധ്യാപകന്‍ പി ആര്‍ സന്തോഷ്
പുസ്തകപരിചയം നടത്തി.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗ്ഗവന്‍ അധ്യക്ഷത
വഹിച്ചു.
വിദ്യാരംഗം
കലാ സാഹിത്യവേദി കണ്‍വീനര്‍
കെ ആര്‍ ലതാഭായി,
ഇ
എം എസ് പഠനകേന്ദ്രം പ്രസിഡന്റ്
എന്‍ വി ശിവദാസ് എന്നിവര്‍
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഇ
എം എസ് പഠനകേന്ദ്രം സെക്രട്ടറി
കെ വി രവി സ്വാഗതവും മാതൃകാഗ്രാമം
വായനയിലൂടെ പദ്ധതിയുടെ
സംഘാടകസമിതി ചെയര്‍മാന്‍
കെ ദാമോദരന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment