ഈ
വര്‍ഷത്തെ അക്കാദമിക്
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ചിട്ടപ്പെടുത്തുന്നതിനുമായി
സ്കൂള്‍ ഡയറി,
സ്കൂള്‍
കലണ്ടര്‍ കമ്മറ്റികള്‍ ഇന്നു
(16-07-2018)
യോഗം
ചേര്‍ന്നു.
40 പേജുള്ള
സ്കൂള്‍ ഡയറിക്ക് അന്തിമരൂപം
നല്‍കി.
അത്
അച്ചടിക്കു നല്‍കുവാന്‍
തീരുമാനിച്ചു.
തയ്യാറാക്കിയ
സ്കൂള്‍ കലണ്ടര്‍ അംഗീകരിച്ചു.
അതിലെ
ഓരോ പ്രവര്‍ത്തനവും ആരു
നടത്തണമെന്നു നിശ്ചയിച്ച്
കലണ്ടര്‍ പൂര്‍ത്തീകരിക്കുവാന്‍
തീരുമാനിച്ചു.
ബന്ധപ്പെട്ട
വിഷയസമിതികളോ ക്ലബ്ബ് ചുമതലയുള്ള
അദ്ധ്യാപകരോ കൂടിയിരുന്ന്
ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തന
പരിപാടികള്‍ പ്ലാന്‍ ചെയ്യണമെന്ന്
യോഗം നിര്‍ദ്ദേശിച്ചു.
പ്രവര്‍ത്തന
പരിപാടിയും പ്രസ്തുത
ദിനത്തെക്കുറിച്ചുള്ള ലഘു
കുറിപ്പും കൂട്ടിച്ചേര്‍ത്ത്
കലണ്ടര്‍ ഡി റ്റി പി ചെയ്ത്
പുസ്തകമാക്കിമാറ്റുവാനും
തീരുമാനമായി.
കെ
പി രമേശന്‍,
കെ
പി ബൈജു,
കെ
പി അച്യുതന്‍,
കെ
മുസ്തഫ,
ലതാഭായി
കെ ആര്‍,
നിമ്മി
ജോസഫ്,
സിമി
ടീച്ചര്‍,
മനോജ്കുമാര്‍
കെ എന്‍,
ജോസ്
ജേക്കബ് എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തു,
No comments:
Post a Comment