സംസ്ഥാനം
നേരിടുന്ന അതീവഗുരുതരമായ
പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ കുട്ടികള്‍
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍
നടത്തേണ്ടെന്നു തീരുമാനിച്ചു.
പകരം
പൂക്കള മല്‍സരത്തിനും മറ്റുമായി
അവര്‍ ചെലവഴിക്കുന്ന തുക
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്കു
സംഭാവന ചെയ്യും.
ദുരിതമനുഭവിക്കുന്ന
ജനങ്ങളെ സഹായിക്കുവാന്‍
കുട്ടികള്‍ ഒരു മനസ്സായാണ്
ആഘോഷപരിപാടികള്‍ വേണ്ടെന്നു
വച്ചത്.
കുട്ടികളോടൊപ്പം
അധ്യാപകരും തുക സമാഹരിക്കും.
എന്‍
എസ്സ് എസ്സ്,
ജെ
ആര്‍ സി,
സ്കൗട്ട്
ആന്‍ഡ് ഗൈഡ്സ് പ്രവര്‍ത്തകര്‍
ഫണ്ട് സമാഹരണത്തിന് നേതൃത്വം
നല്‍കും.
No comments:
Post a Comment