ശാസ്ത്രലോകത്തിന്
വലിയ കുതിച്ചുചാട്ടമായി
ചന്ദ്രനിലെത്തിയ നീല്‍
ആംസ്ട്രോങ്ങിനെ അനുസ്മരിച്ചുകൊണ്ട്
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ 9
ബി
ക്ലാസിലെ കുട്ടികള്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
കുട്ടികള്‍
തയ്യാറാക്കിയ സ്റ്റില്‍
മോഡലുകള്‍ അവര്‍ എല്ലാ
ക്ലാസുകളിലും പ്രദര്‍ശിപ്പിച്ചു.
കൂടാതെ
ഹൈസ്കൂളിലെ എല്ലാ ക്ലാസുകളിലും
വിവിധ ഗ്രൂപ്പുകളായി ക്വിസ്
മല്‍സരം സംഘടിപ്പിക്കുകയും
ക്ലാസ്‍തല വിജയികളെ
പങ്കെടുപ്പിച്ചുകൊണ്ട്
സ്കൂള്‍ തല മല്‍സരം സംഘടിപ്പിക്കുകയും
ചെയ്തു.
ക്വിസ്
മല്‍സരത്തില്‍ 8
എയിലെ
അഭിജിത്ത് കെ വി ഒന്നാം സ്ഥാനവും
8
ബിയിലെ
നന്ദന രാജു രണ്ടാം സ്ഥാനവും
നേടി.
ലതാഭായി
ടീച്ചര്‍ വിജയികള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒപ്പം
നീല്‍ ആംസ്ട്രോങ്ങിനെക്കുറിച്ച്
ഓരോ ക്ലാസിലും കുട്ടികളുടെ
നേതൃത്വത്തില്‍ വിവിധ
അവതരണങ്ങളും വീഡിയോ പ്രദര്‍ശനവും
നടന്നു.
പ്രധാനാധ്യാപകന്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
ക്ലാസുകള്‍ സന്ദര്‍ശിക്കുകയും
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കിയ കുട്ടികളെ
അഭിനന്ദിക്കുകയും ചെയ്തു.
ക്ലാസ്
അധ്യാപികയായ കെ ആര്‍ ലതാഭായി
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
No comments:
Post a Comment