സ്വാതന്ത്ര്യദിനാഘോഷത്തിന്റെ
ഭാഗമായി കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ കുട്ടികള്‍
സംഘടിപ്പിച്ച സ്വാതന്ത്ര്യദിന
റാലി ശ്രദ്ധേയമായി.
കുട്ടികള്‍
ബാപ്പുജിയുടേയും ചാച്ചാജിയുടേയും
ഝാന്‍സി റാണിയുേയും
ഭാരതമാതാവിന്റേയും വേഷങ്ങള്‍
അണിഞ്ഞാണ് റാലിയില്‍ അണിനിരന്നത്.
5 സി,
9 എ,
9ബി
എന്നീ ക്ലാസുകളിലെ കുട്ടികളാണ്
സ്വാതന്ത്ര്യസമരഗീതങ്ങളും
മുദ്രാവാക്യങ്ങളും മുഴക്കി
ആവേശത്തോടെയാണ് കുട്ടികള്‍
റാലിയെ മനോഹരമാക്കിയത്.
റാലിയിലെ
മികച്ച പ്രകടനത്തിന് എല്‍
പി,
യു
പി,
ഹൈസ്കൂള്‍,
ഹയര്‍
സെക്കന്ററി വിഭാഗങ്ങളിലായി
യഥാക്രമം 4
എ,
6 എ,
9 ബി,
12 ബി
എന്നീ ക്ലാസുകള്‍ ഒന്നാം
സ്ഥാനവും 3
എ,
5 സി,
10 ബി,
12 സി
എന്നീ ക്ലാസുകള്‍ രണ്ടാം
സ്ഥാനവും നേടി.
കനത്ത
മഴയെ അവഗണിച്ചും പ്രകൃതി
ദുരന്തങ്ങള്‍ക്കും മേല്‍
രാജ്യസ്നേഹത്തെ ഉയര്‍ത്തിപ്പിടിച്ചും
സ്വാതന്ത്ര്യദിനറാലിയെ
വിജയിപ്പിച്ച കുട്ടികളേയും
അധ്യാപകരേയും അഭിനന്ദിക്കുന്നു.
No comments:
Post a Comment