ഇന്ന്
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ
ഭാഗമായി പായസം തയ്യാറാക്കാന്‍
രാവിലെ 7
മണി
മുതല്‍ പരിശ്രമിച്ച എല്ലാ
വളണ്ടിയര്‍മാരേയും കുട്ടികളേയും
അധ്യാപകരേയും അനുമോദിക്കുന്നു.
തേങ്ങ
ചിരകല്‍,
ഇല
മുറിക്കല്‍ പായസം വിതരണം
ചെയ്യല്‍ തുടങ്ങിയ ചുമതലകളെല്ലാം
കുട്ടികളാണ് ചെയ്തത്.
പായസം
തയ്യാറാക്കലിന്റെ ചുമതലയുള്ള
കെ പി രമേശന്‍,
പ്രവീണ്‍കുമാര്‍
പി ടി എന്നിവര്‍ നേതൃത്വം
നല്‍കി.
വേണു,
സുമോദ്,
ശോഭേട്ടി,
സരോജനിയേട്ടി
എന്നിവര്‍ കൈമെയ് മറന്ന്
രംഗത്തുണ്ടായിരുന്നു.
ഒപ്പം
വിദ്യാലയത്തിലെ അധ്യാപകരും
പി ടി എ കമ്മറ്റി അംഗങ്ങളും
രക്ഷിതാക്കളും.
ഈ
കൂട്ടായ്മില്‍ രാവിലെ 11
മണിക്കേ
പായസം റെഡിയായി.
തങ്ങളുടെ
ചുമതലകള്‍ ഭംഗിയായി നിറവേറ്റിയ
എല്ലാവരേയും അഭിനന്ദിക്കുന്നു.
No comments:
Post a Comment