പ്രളയക്കെടുതിയില്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക്
കൈത്താങ്ങായി കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍
എസ്സ് എസ്സ് യൂണിറ്റ്.
ദുരിതമേഖലകളിലേക്ക്
കൊടുത്തുവിടാനുള്ള സാധന
സാമഗ്രികള്‍ വിവിധ ക്ലാസുകളില്‍
നിന്ന് വളണ്ടിയര്‍മാര്‍
ശേഖരിച്ചു.
കുടിവെള്ളം,
വസ്ത്രങ്ങള്‍,
ഭക്ഷ്യവസ്തുക്കള്‍,
സോപ്പ്
മുതലായ സാധനങ്ങളാണ് സ്വീകരിച്ചത്.
ഹയര്‍
സെക്കന്ററി വിഭാഗത്തിലെ
കുട്ടികള്‍ സര്‍വ്വാത്മനാ
ഈ ഉദ്യമത്തോട് സഹകരിച്ചു.
വളണ്ടിയര്‍
ക്യാപ്റ്റന്‍മാരായ രജീഷ്
എം,
അലീന
മൈക്കിള്‍,
പ്രോഗ്രാം
ഓഫീസര്‍ പ്രവീണ്‍കുമാര്‍
പി ടി,
പി
എ സി അംഗം മനോജ്കുമാര്‍ കെ
എന്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment