ഇന്ന്
(26-10-2018)
ഹൃദയഭേദകമായ
ഒരു ദിവസം.
ചില
അധ്യാപകര്‍ സ്ഥലം മാറി പോകുന്നത്
ഇത്രയേറെ വിഷമിപ്പിക്കുമോ?
ഇന്നലെ
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍
ഇറങ്ങും വരെ അങ്ങനെയൊന്നും
തോന്നിയിരുന്നില്ല.
എന്നാല്‍
ഇന്ന് കാര്യങ്ങളൊക്കെ മാറി
മറിഞ്ഞു.
പല
വര്‍ഷങ്ങളുടെ സഹപ്രവര്‍ത്തന
പരിചയം എത്രയേറെ ശക്തമാണെന്നും
അതിലുണ്ടാകുന്ന മാറ്റങ്ങള്‍
എത്ര വേദനാജനകമാണെന്നും
ശരിക്കും ഇന്നാണ് മനസ്സിലായത്.
പ്രവീണ്‍
മാഷും മനോജ് മാഷും അജേഷ് സാറും
ദിനേശന്‍ മാഷും സിമിടീച്ചറും
കമ്പല്ലൂര്‍ സ്കൂളിനോടു
വിടപറഞ്ഞ് പുതിയ ലാവണങ്ങളിലേക്കു
വിടവാങ്ങിയപ്പോള്‍,
അവര്‍
നമ്മടെ സ്കൂളിന്റെ
പടിയിറങ്ങിയപ്പോള്‍,
അവരെ
പുതിയ ഇടങ്ങളില്‍ കൊണ്ടുപോയി
മടങ്ങിയപ്പോള്‍ തിരിച്ചറിയുകയായിരുന്നു,
വര്‍ഷങ്ങള്‍
നീണ്ട പരിചയത്തിലൂടെ ഉരുവം
കൊണ്ട സൗഹൃദത്തിന്റേയും
സഹപ്രവര്‍ത്തനത്തിന്റേയും
ആഴം.
കരഞ്ഞുകലങ്ങിയ
കുട്ടികളുടെ കണ്ണുകള്‍,
സങ്കടം
ഉള്ളിലൊതുക്കി യാത്രാമൊഴി
പറയുന്ന സുഹൃത്തുക്കള്‍,
ഔപചാരികമായ
കടലാസുകളില്‍ യാന്ത്രികമായി
ഒപ്പുവച്ചു നല്‍കുന്ന
പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍
മാത്യു സാര്‍,
എല്ലാം
ഒരു വിളറിയ ചിരിയിലൊതുക്കി
അവരെ യാത്രയാക്കാന്‍
അര്‍ത്ഥമില്ലാത്ത തമാശകള്‍
പറഞ്ഞ്,
പുറത്ത്
ഗൗരവവും കൃത്രിമമായി പതിപ്പിച്ച
ചിരിയുമായി കൂടെ പോകുന്ന
സഹപ്രവര്‍ത്തകര്‍.
പ്രവീണ്‍
മാഷും മനോജ് മാഷും സിമി ടീച്ചറും
കോഴിച്ചാലിലേക്ക്,
അജേഷ്
മാഷ് ചായ്യോത്തേക്ക്,
ദിനേശന്‍
സാര്‍ കുറ്റ്യാടിയിലേക്ക്.
ഈ
കൂട്ടപ്പൊരിച്ചിലിനിടയില്‍
ദിനേശന്‍ മാഷെ കൊണ്ടാക്കാന്‍
കഴിയാത്തതിലെ സങ്കടം വേറെ.
ഇന്നു
പോയ എല്ലാ ഹയര്‍ സെക്കന്ററി
സ്കൂളുകളിലെയും ചിത്രങ്ങള്‍
സമാനമായിരന്നു.
ആളൊഴിഞ്ഞ
കസേരകള്‍,
മാറി
പോകുന്ന പ്രിയപ്പെട്ട അധ്യാപകരെ
നിറമിഴികളോടെ യാത്രയാക്കി,
പുതുതായി
വരുന്ന ആളുകളെ നിര്‍വ്വികാരമായ
കണ്ണുകളോടെ പകച്ചു നോക്കുന്ന
കുട്ടികള്‍......
കമ്പല്ലൂരിലും
കോഴിച്ചാലിലും ചായ്യോത്തും
കാഴ്ചകളില്‍ ഒരു വ്യത്യാസവും
ഉണ്ടായിരുന്നില്ല.
കേരളത്തില്‍
എല്ലാ ഹയര്‍ സെക്കന്ററി
സ്കൂളുകളിലും ഇതിന്റെ
തനിയാവര്‍ത്തനങ്ങള്‍
തന്നെയായിരിക്കും.
ട്രാന്‍സ്ഫര്‍
നടത്തിയതില്‍ സര്‍ക്കാറിനും
ഡിപ്പാര്‍ട്ടുമെന്റിനം
സംഘടനകള്‍ക്കും അഭിമാനിക്കാം.
എന്നാല്‍
ഒരു അക്കാദമിക് വര്‍ഷത്തിന്റെ
നടുമധ്യത്തില്‍ അത് കുട്ടികളോടു
ചെയ്യുന്ന ഏറ്റവും വലിയ
തെറ്റാകുന്നു.
ഇത്
ആര്‍ക്കു മനസിലാകാന്‍.
കമ്പല്ലൂരിലേക്ക്
ജെയിംസ് സാറും സജി മാഷും
ദാമോദരന്‍ മാഷും ജിജി ടീച്ചറും
എത്തിയിട്ടുണ്ട്.
കണക്കിന്റെ
പോസ്റ്റിലേക്ക് ഗസ്റ്റ്
ടീച്ചറെ നിയമിക്കാന്‍ തിങ്കളാഴ്ച
ഇന്റര്‍വ്യൂ നടക്കും.
ആരെങ്കിലും
ഒരാള്‍ വരും.
സ്കൂളിലെ
പ്രവര്‍ത്തനങ്ങള്‍ ഇനിയും
ഇതുവരെ നടന്നതിലും മനോഹരമായി
പോകുമായിരിക്കാം.
എങ്കിലും
വിട്ടുപോയ എന്റെ പ്രിയ
സുഹൃത്തുക്കളേ,
ഇനിയൊരുനാള്‍
നിങ്ങള്‍ കമ്പല്ലൂരിലേക്കുതന്നെ
തിരികെ വരുമെന്നു പ്രതീക്ഷിക്കുന്നു,
അന്ന്
ഞങ്ങള്‍ ഇവിടെ ഉണ്ടാകുമെന്ന
ഉറപ്പൊന്നുമില്ലെങ്കിലും.................
No comments:
Post a Comment