കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന
സാന്ത്വനസ്പര്‍ശം പരിപാടിയുടെ
ഭാഗമായി സംഘടിപ്പിക്കുന്ന
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍
എല്ലാ രണ്ടാം ശനിയാഴ്ചകളിലും
നടക്കുന്നതാണ്.
വിദ്യാലയത്തിനു
സമീപമുള്ള പ്രദേശങ്ങളിലെ
നാല്‍പ്പതോളം വീടുകളിലാണ്
ഈ പരിപാടിയുടെ ഭാഗമായി
സന്ദര്‍ശനം നടക്കുന്നത്.
കിടപ്പു
രോഗികള്‍ക്ക് സാന്ത്വനമായി
മാറാന്‍ ഈ സന്ദര്‍ശനങ്ങളിലൂടെ
സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.
വിദ്യാലയത്തിലെ
NSS,
Scout&Guides, JRC വളണ്ടിയര്‍മാരാണ്
പരിപാടിയില്‍ ഭാഗഭാക്കുകളാകുന്നത്.
അതോടൊപ്പം
പാലിയേറ്റീവ് പ്രവര്‍ത്തകരും
പങ്കാളികളാകുന്നു.
ഒക്ടോബര്‍
13നാണ്
ഇനി വരുന്ന ഗൃഹസന്ദര്‍ശനദിവസം.
അന്ന്
5
സ്ക്വാഡുകളായി
പോകുവാനാണ് ശ്രമിക്കുന്നത്.
അതിന്റെ
ഭാഗമായി സന്ദര്‍ശിക്കുന്നവര്‍ക്ക്
ഒരു പുതപ്പു നല്‍കണമെന്ന്
ആഗ്രഹിക്കുന്നു.
കുട്ടികള്‍
അവരുടെ കഴിവിന്റെ പരമാവധി
ശ്രമിക്കുന്നുണ്ട്.
എങ്കിലും
സുമനസ്സുകളായ മനുഷ്യസ്നേഹികളുടെ
കൂടി സഹായവും സഹകരണവും
ഉണ്ടെങ്കിലേ നാല്‍പ്പതോളം
പുതപ്പുകള്‍ സംഘടിപ്പിക്കുവാനാകൂ.
ആയതിനാല്‍
കഴിയുന്നവര്‍ ഒക്ടോബര്‍ 10നു
മുന്‍പായി പുതപ്പുകള്‍
വിദ്യാലയത്തില്‍ എത്തിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ
സഹകരണം ഈ പ്രവര്‍ത്തനത്തെ
ഇനിയും മുന്നോട്ടു കൊണ്ടുപോകാന്‍
സഹായിക്കും എന്നതില്‍ സംശയമില്ല.
No comments:
Post a Comment