പി
ടി എ കമ്മറ്റി യോഗതീരുമാനങ്ങള്‍
12-10-2018
പി
ടി എ കമ്മറ്റി അംഗങ്ങളായ കെ
എസ് ശ്രീനിവാസന്‍,
ജോര്‍ജ്ജ്
കരിമഠം,
കെ
വി രവി,
ദിനേശന്‍
സി വി,
ബിജു
എം,
ഷീബ
ജോര്‍ജ്ജ്,
ശോഭന
ബാബു എന്നിവര്‍ പങ്കെടുത്തു.
സജിത
വിനോദ് അവധി അറിയിച്ചു.
അധ്യാപക
പ്രതിനിധികളായ കെ പി ബൈജു,
കെ
മുസ്തഫ,
കെ
പി അച്യുതന്‍,
പി
ജെ ജോസഫ്,
റഷീദ
വി വി എന്നിവര്‍ പങ്കെടുത്തു.
കെ
പി രമേശന്‍,
കെ
എന്‍ മനോജ്കുമാര്‍ എന്നിവര്‍
അവധി അറിയിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
ഗ്രാമപഞ്ചായത്ത്
അംഗം കെ പി മാത്യു എന്നിവരും
പങ്കെടുത്തു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു സ്വാഗതം പറഞ്ഞു.
ഹെഡ്‌മാസ്റ്ററും
പ്രിന്‍സിപ്പാളും വിദ്യാലയത്തില്‍
നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍
റിപ്പോര്‍ട്ടു ചെയ്തു.
അക്കാദമിക്
പ്രവര്‍ത്തനങ്ങള്‍,
പരീക്ഷ,
ക്ലാസ്
പി ടി എ യോഗങ്ങള്‍,
പ്രത്യേക
ക്ലാസുകള്‍,
പിന്നാക്കക്കാര്‍ക്കു
വേണ്ടി നടത്തുന്ന വിവിധ
പരിപാടികള്‍,
അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍,
കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍,
ലൈബ്രറി
വികസനം,
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍,
സാന്ത്വനസ്പര്‍ശം
പരിപാടി മുതലായവ ചര്‍ച്ച
ചെയ്തു.
യോഗതീരുമാനങ്ങള്‍
സമ്മാനകൂപ്പണ്‍
പി
ടി എ ജനറല്‍ ബോഡി നിര്‍ദ്ദേശിച്ചതു
പ്രകാരം സാമ്പത്തിക സമാഹരണത്തിന്
സമ്മാനകൂപ്പണ്‍ പദ്ധതി
നടത്തുവാന്‍ തീരുമാനിച്ചു.
ഒരു
കൂപ്പണിന് 50രൂപ.
സമ്മാനങ്ങള്‍
കണ്ടെത്തല്‍ ഒക്ടോബറില്‍
നടത്തി നവംബര്‍ 1നു
മുന്‍പ് പ്രിന്റു ചെയ്യണം.
അധ്യാപകരുടേയും
രക്ഷിതാക്കളുടേയും മാതൃസമിതിയുടേയും
കുട്ടികളുടേയും കൂട്ടായ്മയില്‍
സ്ക്വാഡ് വര്‍ക്ക് നടത്തണം.
നവംബര്‍
10, 11,
17, 18 തീയ്യതികളിലായി
സ്ക്വാഡ് വര്‍ക്ക് നടക്കണം.
ചുമതല കെ
മുസ്തഫ,
ജോര്‍ജ്ജ്
കുട്ടി കരിമഠം,
കെ
വി രവി,
കെ
പി അച്യുതന്‍
കണ്‍വീനര്‍
കെ
മുസ്തഫ
ശുചിത്വ
പരിപാടി
വിദ്യാലയ
ശുചിത്വപാലനത്തിനും സാമൂഹികമായ
ബോധവല്‍ക്കരണത്തിനുമായി
പ്രത്യേക പരിപാടി നടപ്പിലാക്കുവാന്‍
തീരുമാനിച്ചു.
പ്രാദേശികമായി
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
കഴുകി വൃത്തിയാക്കി ശേഖരിക്കുന്നതിന്
പ്രാദേശിക സംഭരണ കേന്ദ്രങ്ങള്‍
ആരംഭിക്കണം.
കേന്ദ്രങ്ങള്‍ ചുമതല
കമ്പല്ലൂര്‍
ദിനേശന്‍
സി വി
അമ്പേച്ചാല്‍
ബിജു
എം
കമ്പല്ലൂര്‍
ഷീബ
ജോര്‍ജ്ജ്,
സജിത
വിനോദ്
കൊല്ലാട
കെ
വി രവി
ബഡൂര്‍
ശ്രീനിവാസന്‍
കെ എസ്
കാട്ടിപ്പൊയില്‍
ശോഭന
ബാബു
ചെറകുറുപ്പ
ദിനേശന്‍
സി വി
ശുചത്വവുമായി
ബന്ധപ്പെട്ട് ലഘുലേഖ തയ്യാറാക്കണം.
നബാര്‍ഡ്
ഫണ്ട് കണ്ണൂര്‍ എഞ്ചിനീയറിംഗ്
കോളേജുമായി ബന്ധപ്പെട്ട്
സ്ട്രക്ചറല്‍ ഡിസൈനിംഗ്
വേഗത്തിലാക്കാന്‍ ശ്രദ്ധിക്കണം.
ചുമതല
പ്രസിഡന്റ്
സ്കൂള്‍
പാര്‍ലമെന്റ് ഇലക്ഷനുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങള്‍
റിപ്പോര്‍ട്ടു ചെയ്തു.
മാതൃസമിതി
യോഗം വിളിച്ചു ചേര്‍ക്കണം.
No comments:
Post a Comment