കമ്പല്ലൂര്‍
ഹയര്‍ സെക്കന്ററി സ്കൂളിലെ
പ്രീ പ്രൈമറി,
3, 4 ക്ലാസുകളില്‍
ഫാനുകള്‍ ഫിറ്റു ചെയ്യുന്ന
പണി ഇന്നു നടന്നു.
പ്രീ
പ്രൈമറിയില്‍ പഠിക്കുന്ന
ശ്രേയയുടെ രക്ഷിതാവും
ഇലക്ട്രീഷ്യനുമായ സന്തോഷിന്റെ
നേതൃത്വത്തിലാണ് പണി നടന്നത്.
അതതു
ക്ലാസുകളിലെ ക്ലാസ് ടീച്ചര്‍മാരായ
അജിത വി പി,
ജോസ്
ജേക്കബ്,
ഊര്‍മ്മിള
സി എം എന്നീ അധ്യാപകരും ചില
രക്ഷിതാക്കളും കൂടിച്ചേര്‍ന്നാണ്
ഫാനുകള്‍ക്കുള്ള തുക കണ്ടെത്തിയത്.
മഴ
കഴിഞ്ഞ് ചൂടു കൂടുന്ന
സാഹചര്യത്തില്‍ എല്ലാ
ക്ലാസുകളിലും കൂടുതല്‍
ഫാനുകള്‍ സ്ഥാപിക്കേണ്ടത്
ആവശ്യമായി വന്നിരിക്കുകയാണ്.
പ്രൈമറി,
യു
പി,
ഹൈസ്കൂള്‍
ക്ലാസുകളിലേക്ക് സാമൂഹിക
കൂട്ടായ്മയില്‍ ആവശ്യമായ
ഫാനുകള്‍ ലഭ്യമാക്കാന്‍
കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
സന്നദ്ധതയുള്ള
സുമനസ്സുകള്‍ വിദ്യാലയവുമായി
ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ
കുട്ടികള്‍ സുഖമായി ഇരുന്നു
പഠിക്കട്ടെ.
No comments:
Post a Comment