ചായ്യോത്ത്
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ വച്ചു
നടന്ന ചിറ്റാരിക്കല്‍ ഉപജില്ലാ
കായികമേള സമാപിച്ചു.
രണ്ടാം
ദിവസം ജൂനിയര്‍ ആണ്‍കുട്ടികളുടെ
200
മീറ്ററില്‍
ആദിത്യന്‍ എ എസ് ഫോട്ടോ
ഫിനിഷില്‍ രണ്ടാം സ്ഥാനം
നേടി.
ജൂനിയര്‍
പെണ്‍കുട്ടികളുടെ ജാവലിന്‍
ത്രോയില്‍ ആന്‍മരിയയ്ക്ക്
ഒന്നാം സ്ഥാനം ലഭിച്ചു.
ആല്‍ബിന്‍
തോമസ് സീനിയര്‍ വിഭാഗം
ആണ്‍കുട്ടികളുടെ ജാവലിന്‍
ത്രോയില്‍ രണ്ടാം സ്ഥാനം
നേടി.ജൂനിയര്‍
ആണ്‍കുട്ടികളുടെ 3000
മീറ്റര്‍
നടത്തത്തില്‍ ഡെന്നി സ്കറിയയ്ക്ക്
നാലാം സ്ഥാനവും ജൂനിയര്‍
പെണ്‍കുട്ടികളുടെ 3000
മീറ്ററില്‍
പ്രവീണ പി പി നാലാം സ്ഥാനവും
നേടി.
കായികമല്‍സരങ്ങളുടെ
പരിശീലനത്തില്‍ നമ്മുടെ
വിദ്യാലയത്തിന് ഒന്നും
ചെയ്യാനാകാത്ത ദയനീയമായ
സാഹചര്യം കഴിവുള്ള പല
കുട്ടികളുടെയും സാധ്യതകളെ
തട്ടിയുടയ്ക്കുന്നുവെന്ന്
കാണേണ്ടവര്‍ കാണാത്തത്
ദുഃഖകരമാണ്.
പരിശീലനസൗകര്യങ്ങളൊരുക്കുന്നതില്‍
പി ടി എയ്ക്കും ഒന്നും ചെയ്യാന
കഴിയുന്നില്ല.
പരാജയങ്ങള്‍
ഒന്നിന്റേയും അവസാനമല്ല.
യാതൊരു
പരിശീലനവും ലഭിക്കാതെ ഇത്രയും
കുട്ടികളെങ്കിലും തിളങ്ങുന്ന
നേട്ടങ്ങള്‍ കൈവരിച്ചത്
അഭിമാനകരം തന്നെ.
ജില്ലാ
തലത്തിലേക്ക് പോകുമ്പോഴെങ്കിലും
കുടുതല്‍ പരിശീലനത്തിന്
അവര്‍ക്ക് അവസരം നല്‍കുവാന്‍
കഴിയട്ടെ എന്ന ആഗ്രഹം മാത്രം
ബാക്കി.
No comments:
Post a Comment