കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഹയര്‍
സെക്കന്ററി വിഭാഗത്തില്‍
ഒഴിവുള്ള കണക്ക് ജൂനിയര്‍
പോസ്റ്റിലേക്കുള്ള
ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ
2018
ഒക്ടോബര്‍
29ന്
തിങ്കളാഴ്ച രാവിലെ 11
മണിക്ക്
നടക്കുന്നതാണ്.
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം
ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍
അറിയിക്കുന്നു.
A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Friday, October 26, 2018
ട്രാന്‍സ്ഫര്‍ HSS 2018
ഇന്ന്
(26-10-2018)
ഹൃദയഭേദകമായ
ഒരു ദിവസം.
ചില
അധ്യാപകര്‍ സ്ഥലം മാറി പോകുന്നത്
ഇത്രയേറെ വിഷമിപ്പിക്കുമോ?
ഇന്നലെ
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍
ഇറങ്ങും വരെ അങ്ങനെയൊന്നും
തോന്നിയിരുന്നില്ല.
എന്നാല്‍
ഇന്ന് കാര്യങ്ങളൊക്കെ മാറി
മറിഞ്ഞു.
പല
വര്‍ഷങ്ങളുടെ സഹപ്രവര്‍ത്തന
പരിചയം എത്രയേറെ ശക്തമാണെന്നും
അതിലുണ്ടാകുന്ന മാറ്റങ്ങള്‍
എത്ര വേദനാജനകമാണെന്നും
ശരിക്കും ഇന്നാണ് മനസ്സിലായത്.
പ്രവീണ്‍
മാഷും മനോജ് മാഷും അജേഷ് സാറും
ദിനേശന്‍ മാഷും സിമിടീച്ചറും
കമ്പല്ലൂര്‍ സ്കൂളിനോടു
വിടപറഞ്ഞ് പുതിയ ലാവണങ്ങളിലേക്കു
വിടവാങ്ങിയപ്പോള്‍,
അവര്‍
നമ്മടെ സ്കൂളിന്റെ
പടിയിറങ്ങിയപ്പോള്‍,
അവരെ
പുതിയ ഇടങ്ങളില്‍ കൊണ്ടുപോയി
മടങ്ങിയപ്പോള്‍ തിരിച്ചറിയുകയായിരുന്നു,
വര്‍ഷങ്ങള്‍
നീണ്ട പരിചയത്തിലൂടെ ഉരുവം
കൊണ്ട സൗഹൃദത്തിന്റേയും
സഹപ്രവര്‍ത്തനത്തിന്റേയും
ആഴം.
കരഞ്ഞുകലങ്ങിയ
കുട്ടികളുടെ കണ്ണുകള്‍,
സങ്കടം
ഉള്ളിലൊതുക്കി യാത്രാമൊഴി
പറയുന്ന സുഹൃത്തുക്കള്‍,
ഔപചാരികമായ
കടലാസുകളില്‍ യാന്ത്രികമായി
ഒപ്പുവച്ചു നല്‍കുന്ന
പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍
മാത്യു സാര്‍,
എല്ലാം
ഒരു വിളറിയ ചിരിയിലൊതുക്കി
അവരെ യാത്രയാക്കാന്‍
അര്‍ത്ഥമില്ലാത്ത തമാശകള്‍
പറഞ്ഞ്,
പുറത്ത്
ഗൗരവവും കൃത്രിമമായി പതിപ്പിച്ച
ചിരിയുമായി കൂടെ പോകുന്ന
സഹപ്രവര്‍ത്തകര്‍.
പ്രവീണ്‍
മാഷും മനോജ് മാഷും സിമി ടീച്ചറും
കോഴിച്ചാലിലേക്ക്,
അജേഷ്
മാഷ് ചായ്യോത്തേക്ക്,
ദിനേശന്‍
സാര്‍ കുറ്റ്യാടിയിലേക്ക്.
ഈ
കൂട്ടപ്പൊരിച്ചിലിനിടയില്‍
ദിനേശന്‍ മാഷെ കൊണ്ടാക്കാന്‍
കഴിയാത്തതിലെ സങ്കടം വേറെ.
ഇന്നു
പോയ എല്ലാ ഹയര്‍ സെക്കന്ററി
സ്കൂളുകളിലെയും ചിത്രങ്ങള്‍
സമാനമായിരന്നു.
ആളൊഴിഞ്ഞ
കസേരകള്‍,
മാറി
പോകുന്ന പ്രിയപ്പെട്ട അധ്യാപകരെ
നിറമിഴികളോടെ യാത്രയാക്കി,
പുതുതായി
വരുന്ന ആളുകളെ നിര്‍വ്വികാരമായ
കണ്ണുകളോടെ പകച്ചു നോക്കുന്ന
കുട്ടികള്‍......
കമ്പല്ലൂരിലും
കോഴിച്ചാലിലും ചായ്യോത്തും
കാഴ്ചകളില്‍ ഒരു വ്യത്യാസവും
ഉണ്ടായിരുന്നില്ല.
കേരളത്തില്‍
എല്ലാ ഹയര്‍ സെക്കന്ററി
സ്കൂളുകളിലും ഇതിന്റെ
തനിയാവര്‍ത്തനങ്ങള്‍
തന്നെയായിരിക്കും.
ട്രാന്‍സ്ഫര്‍
നടത്തിയതില്‍ സര്‍ക്കാറിനും
ഡിപ്പാര്‍ട്ടുമെന്റിനം
സംഘടനകള്‍ക്കും അഭിമാനിക്കാം.
എന്നാല്‍
ഒരു അക്കാദമിക് വര്‍ഷത്തിന്റെ
നടുമധ്യത്തില്‍ അത് കുട്ടികളോടു
ചെയ്യുന്ന ഏറ്റവും വലിയ
തെറ്റാകുന്നു.
ഇത്
ആര്‍ക്കു മനസിലാകാന്‍.
കമ്പല്ലൂരിലേക്ക്
ജെയിംസ് സാറും സജി മാഷും
ദാമോദരന്‍ മാഷും ജിജി ടീച്ചറും
എത്തിയിട്ടുണ്ട്.
കണക്കിന്റെ
പോസ്റ്റിലേക്ക് ഗസ്റ്റ്
ടീച്ചറെ നിയമിക്കാന്‍ തിങ്കളാഴ്ച
ഇന്റര്‍വ്യൂ നടക്കും.
ആരെങ്കിലും
ഒരാള്‍ വരും.
സ്കൂളിലെ
പ്രവര്‍ത്തനങ്ങള്‍ ഇനിയും
ഇതുവരെ നടന്നതിലും മനോഹരമായി
പോകുമായിരിക്കാം.
എങ്കിലും
വിട്ടുപോയ എന്റെ പ്രിയ
സുഹൃത്തുക്കളേ,
ഇനിയൊരുനാള്‍
നിങ്ങള്‍ കമ്പല്ലൂരിലേക്കുതന്നെ
തിരികെ വരുമെന്നു പ്രതീക്ഷിക്കുന്നു,
അന്ന്
ഞങ്ങള്‍ ഇവിടെ ഉണ്ടാകുമെന്ന
ഉറപ്പൊന്നുമില്ലെങ്കിലും.................
Thursday, October 25, 2018
ചിറ്റാരിക്കല്‍ ഉപജില്ലാ ശാസ്ത്രമേള
ചിറ്റാരിക്കല്‍
ഉപജില്ലാതല ശാസ്ത്രമേളയില്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലെ ശ്യാം
സലാഷും ടിന്‍സ് പോളും അവതരിപ്പിച്ച
ഓട്ടോമാറ്റിക് ബാരിക്കേഡ്
പോലീസിന്റെ പ്രത്യേക അഭിനന്ദനം
നേടി.
മേളയില്‍
കുട്ടികളുടെ അവതരണം കണ്ട
പോലീസ് ഉദ്യോഗസ്ഥര്‍ അത്
ഉന്നതാധികാരികളുടെ ശ്രദ്ധയില്‍
പെടുത്തുകയായിരുന്നു.
ഇത്തരം
സംവിധാനത്തിന്റെ സാധ്യതകള്‍
പരിശോധിക്കുമെന്ന് അവര്‍
ഉറപ്പു നല്‍കി.
ഗണിതശാസ്ത്രമേള രണ്ടാം സ്ഥാനം
ചിറ്റാരിക്കല്‍
ഉപജില്ലാ ഗണിതശാസ്ക്രമേളയില്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന് 76
പോയിന്റോടെ
രണ്ടാം സ്ഥാനം.
80 പോയന്റ്
നേടിയ ചായ്യോത്ത് സ്കൂളിനാണ്
ഒന്നാം സ്ഥാനം.
കമ്പല്ലൂര്‍
സ്കൂളിന്റെ വിജയികള്‍....
1st
Sreelakshmi - Pure
Construction
Dilsha - Other Charts
Anila - Geometric Chart
2nd
Aparna Rani - Working Model
Aleena Michael - Still Model
3rd
Anushree - Applied
Construction
Akash & Navaneeth - Group
Project
Amrutha - Puzzle
4th
Vishnupriya - Number Chart
Christeena - Game
Aswathi - Single Project
വിജയികള്‍ക്ക്
അഭിനന്ദനങ്ങള്‍.
മോഹനേട്ടന് യാത്രയയപ്പ്
നാലു പതിറ്റാണ്ടുകാലം കമ്പല്ലൂരിന്റെ പോസ്റ്റ്‍മാനായിരുന്ന മോഹനന്‍ പയ്യാടക്കത്തിന് കമ്പല്ലൂരിലെ പൗരാവലി യാത്രയയപ്പു നല്‍കി. കമ്പല്ലൂര്‍ വൈസ് പാലസില്‍ വച്ചു നടന്ന ചടങ്ങില്‍ തിങ്ങിക്കൂടിയ ജനാവലി കമ്പല്ലൂരിന്റെ ജനകീയ പോസ്റ്റുമാനുള്ള ആദരവിനും അംഗീകാരത്തിനുമുള്ള തെളിവായി മാറി. ജാതി മത രാഷ്ടീയ വേര്‍തിരിനുകള്‍ക്കപ്പുറം തന്റെ കര്‍മ്മ മേഖലയില്‍ ആത്മാര്‍ത്ഥതയുടെ കയ്യൊപ്പിട്ട മോഹനേട്ടനുള്ള സാമൂഹികാംഗീകാരമായി യാത്രയയപ്പു മാറി.
മോഹനന്‍ പയ്യാടക്കത്തിനെ നല്ലൂര്‍ രാമന്‍ നായര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പൗരാവലിയുടെ മെമന്റോ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു സമ്മാനിച്ചു. എന്‍ കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉപഹാരം സമര്‍പ്പിച്ചു. കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റാഫിന്റെ ഉപഹാരം ഹെഡ്‍മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ സമ്മാനിച്ചു. കമ്പല്ലൂര്‍ സി ആര്‍ സി ഗ്രന്ഥശാല, സി വി വി കളരി സംഘം, ഐ എന്‍ റ്റി യ സി കമ്പല്ലൂര്‍ യൂണിറ്റ് എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു,
ചടങ്ങില്‍ എം എം സുലോചന, കെ പി മാത്യു, തോമസ് മാത്യു മാസ്റ്റര്‍, പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ രാഹുല്‍, വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍, കെ ഡി മാത്യു മാസ്റ്റര്‍, എന്‍ കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബെന്നി ഇലവുങ്കല്‍, പി കെ മോഹനന്‍, മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍, കെ പി കുഞ്ഞിരാമന്‍, സന്തോഷ് പി പി, കെ പി ദാമോദരന്‍, കെ വി സന്തോഷ്, പി ടി ജോസഫ്, വേണു, സി കെ രാധാകൃഷ്ണന്‍, ഇ കെ സുനില്‍കുമാര്‍, എം വി സത്യന്‍, ലതാ സുധാകരന്‍, പി സജീവന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുന്നുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബെന്നി കണയംപ്ലാക്കല്‍ സ്വാഗതവും കെ പി ബൈജു നന്ദിയും പറഞ്ഞു. മോഹനന്‍ പയ്യാടക്കത്ത് മറുപടി പ്രസംഗം നടത്തി.

Subscribe to:
Posts (Atom)