നോട്ടീസ്
മാന്യ
സുഹൃത്തേ,
കമ്പല്ലൂർ
ഗവ: ഹയർ
സെക്കന്ററി സ്കൂൾ നമ്മുടെ
നാടിന്റെ അഭിമാനമായി മികച്ച
പ്രവർത്തനങ്ങളോടെ മുന്നോട്ടു
പോകുകയാണ്.പുതിയ
അധ്യയന വർഷത്തിലേക്ക്
കടക്കുന്നതിനു മുൻപ്
വിദ്യാലയത്തിന്റെ കെട്ടിലും
മട്ടിലും ഒട്ടേറെ മാറ്റങ്ങൾ
ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
പഴക്കം
ചെന്ന ചുമരുകൾ പെയിന്റ്
ചെയ്ത് ഭംഗിയുള്ളതാക്കേണ്ടതുണ്ട്.
ശിശു
സൗഹൃദ പഠനാന്തരീക്ഷം ഉറപ്പു
വരുത്തുന്നതിനായി ചുമരുകളിൽ
ചിത്രങ്ങളും മഹദ്‌വചനങ്ങളും
ആലേഖനം ചെയ്യേണ്ടതുണ്ട്.ക്യാമ്പസ്
ശുചീകരിച്ച് വൃത്തിയുള്ളതാകി
മാറ്റേണ്ടതുണ്ട്.
ഈവിധ
പ്രവർത്തനങ്ങൾ സമൂഹത്തിന്റെ
മൊത്തം സഹകരണം ഉറപ്പുവരുത്തി
ബഹുജന പങ്കാളിത്തത്തോടെ
നടപ്പിലാക്കണമെന്ന്
ആഗ്രഹിക്കുന്നു.
താങ്കളുടെ/
താങ്കളുടെ
സംഘടനയുടെ/
സ്ഥാപനത്തിന്റെ/ക്ലബ്ബിന്റെ/
കുടുംബശ്രീ
യൂണിറ്റിന്റെ/
പുരുഷ
സംഘത്തിന്റെ സഹകരണം ഈ ജനകീയ
പ്രവർത്തനത്തിന് ഉണ്ടാകണമെന്ന്
ആഭ്യർത്ഥിക്കുന്നു.
ഈ
പദ്ധതിയുടെ നടത്തിപ്പിനേക്കുറിച്ച്
ആലോചിക്കുന്നതിന് വിപുലമായ
ഒരു യോഗം 2018
മെയ്
5ന്
ശനിയാഴ്ച വൈകിട്ട് 3.30ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്
ചേരുന്നു.താങ്കളും
താങ്കളുടെ സഹപ്രവർത്തകരും
ഈ യോഗത്തിൽ പങ്കെടുത്ത് ഈ
ജനകീയ പദ്ധതിയെ വൻവിജയമാക്കിത്തീർക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
കമ്പല്ലൂർ, പ്രിൻസിപ്പാൾ,
ഹെഡ്മാസ്റ്റർ,
പി
ടി എ പ്രസിഡന്റ്
25/04.2018. ഗവ:
ഹയർ
സെക്കന്ററി സ്കൂൾ കമ്പല്ലൂർ.
No comments:
Post a Comment