കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ 1994-95 SSLC ബാച്ചിന്റെ സംഗമം സംഘടിപ്പിച്ചു. 22 വര്‍ഷങ്ങള്‍ക്കുശേഷമുള്ള സഹപാഠികളുടെ ഒന്നുചേരല്‍ കാലത്തിനുപോലും പഴകിക്കുവാനാകാത്ത സൗഹൃദങ്ങളുടെ സംഗമമായിമാറി. പഴയ അധ്യാപകരുടെ മുന്നില്‍ വിനീതശിഷ്യരായി കാലം മായ്ക്കാത്ത കുട്ടിക്കുറുമ്പുകളുടെ വീണ്ടടുക്കലായി മാറി സതീര്‍ത്ഥ്യസംഗമം. അധ്യാപകരായ അഗസ്റ്റിന്‍ ജോസഫ്, സൂഫി മാസ്റ്റര്‍, പത്മിനി ടീച്ചര്‍, വിക്രമന്‍ മാസ്റ്റര്‍, പി ടി ജോസഫ് മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഗ്രേസി ടീച്ചര്‍ എന്നിവരെ സംഗമത്തില്‍ വച്ച് ആദരിച്ചു. സലാഷ് പി പി, ഗിരീഷ് ടി വി, അനില്‍കുമാര്‍ കെ സി, സജീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
മാതൃവിദ്യാലയത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്‌മുറി ടൈല്‍പതിച്ച് മനോഹരമാക്കാന്‍ സംഗമം തീരുമാനിച്ചു.
മാതൃവിദ്യാലയത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്‌മുറി ടൈല്‍പതിച്ച് മനോഹരമാക്കാന്‍ സംഗമം തീരുമാനിച്ചു.
No comments:
Post a Comment