സ്കൂള്‍
സുന്ദരമാക്കല്‍ പദ്ധതിയുടെ
ആലോചനായോഗം പങ്കാളിത്തം
കുറവായിരുന്നെങ്കിലും
വിജയകരമായി നടന്നു.
ഈസ്റ്റ് എളേരി
ഗ്രാമപഞ്ചായത്ത് മെമ്പര്‍
കെ പി മാത്യു യോഗം ഉദ്ഘാടനം
ചെയ്തു. പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍ അദ്ധ്യക്ഷത
വഹിച്ചു. ഹെഡ്‌മാസ്റ്റര്‍
കെ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതം
ആശംസിച്ചു. സുലോചന
എം എം, സുലോചന
ടി വി, സാവിത്രി
കെ വി, പുഷ്പാകരന്‍
പി, ദാമോദരന്‍
കെ പി, രാഘവന്‍
എം പി, ഷിഖിന്‍,
കെ പി ബൈജു
എന്നിവര്‍ സംസാരിച്ചു.
മെയ്
20നു
മുമ്പായി വിദ്യാലയത്തിന്റെ
ചുറ്റുമതിലുള്‍പ്പെടെ എല്ലാ
ക്ലാസ് മുറികളും പെയിന്റ്
ചെയ്ത് ഭംഗിയാക്കുവാന്‍
തീരുമാനിച്ചു. യോഗത്തില്‍
പങ്കെടുത്ത സംഘടനകളില്‍
കമ്പല്ലൂര്‍ സി ആര്‍ സി
ഗ്രന്ഥശാല മെയിന്‍ ബില്‍ഡിംഗിന്റെ
താഴെ നിലയും DYFI കമ്പല്ലൂര്‍
യൂണിറ്റ് മെയിന്‍ ബില്‍ഡിംഗിന്റെ
മേലെ നിലയും CPM കമ്പല്ലൂര്‍
ടൗണ്‍ ബ്രാഞ്ച് HSS പഴയ
ബ്ലോക്കിന്റെ മേലേ നിലയും
പെയിന്റു ചെയ്തു തരുമെന്ന്
വാഗ്ദാനം ചെയ്തു.
കൊല്ലാടയിലെ
സംഘടനകള്‍ കൂട്ടായി ആലോചിച്ച്
വാഗ്ദാനം പിന്നീട് അറിയിക്കുന്നതാണ്.
കമ്പല്ലൂരിലെ
വൈസ് മെന്‍സ് ക്ലബ്ബ്
പ്രവൃത്തിയുമായി സഹകരിക്കും.
പഴയ കെട്ടിടം
പൊളിച്ചു നീക്കുവാനുള്ള
പ്രവൃത്തി ബഡൂരിലെ സംഘടനകള്‍
കൂട്ടായി ചെയ്യും.
വിദ്യാലയ
ശുചികരണം 13, 14 വാര്‍ഡുകളിലെ
കുടുംബശ്രീ യൂണിറ്റുകള്‍
മെയ് 25നു
ശേഷം ഒരു ദിവസം കൂട്ടായി
ചെയ്യും. മെയ്
10 മുതല്‍
പെയിന്റിംഗ് പ്രവൃത്തികള്‍
ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഓരേ ടീമിന്റേയും
പ്രവൃത്തി ചെയ്യുന്ന ദിവസം
പിന്നീട് തീരുമാനിക്കും.
35
പേര്‍ യോഗത്തില്‍
പങ്കെടുത്തു. യോഗത്തില്‍
പങ്കെടുക്കാന്‍ കഴിയാതിരുന്ന
സംഘടനകളും വ്യക്തികളും അവരുടെ
വാഗ്ദാനങ്ങള്‍ അറിയിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
കെ
ഡി മാത്യു പ്രിന്‍സിപ്പാള്‍
9447649450
കെ
കെ ഉണ്ണികൃഷ്ണന്‍ ഹെഡ്‌മാസ്റ്റര്‍
9496704541
കെ
എസ് ശ്രീനിവാസന്‍ പി ടി എ
പ്രസിഡന്റ് 9496830453
കെ
പി രമേശന്‍ 9495295958
കെ
പി ബൈജു 9605671582
സ്കൂളിലെ
NSS, സ്കൗട്ട്
വളണ്ടിയര്‍മാരും പ്രവര്‍ത്തനത്തിന്റെ
ഭാഗമാകും.
'നമുക്ക്
കൂട്ടായി പ്രവര്‍ത്തിക്കാം.
സ്കൂളിനെ
സുന്ദരമാക്കാം'
No comments:
Post a Comment