കൂട്ടുകൂടിയും
പാട്ടുപാടിയും അവധിക്കാലം
ആഘോഷമാക്കി കമ്പല്ലൂര്‍ ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളില്‍ 5 ദിവസമായി
നടന്നു വന്ന നാടകക്കളരി
സമാപിച്ചു. കുട്ടികളുടെ
വ്യക്തിത്വവികാസത്തിന്
നാടകത്തിന്റെ പാഠങ്ങള്‍
കൂട്ടിയിണക്കി രൂപം നല്കിയ
പരിപാടിയെ വലിയ ആവേശത്തോടെയാണ്
കുട്ടികള്‍ ഏറ്റുവാങ്ങിയത്.
ശബ്ദവും താളവും
ചലനങ്ങളും അടിസ്ഥാനമാക്കിയുള്ള
പ്രവര്‍ത്തനങ്ങളും ശ്രദ്ധയും
നിരീക്ഷണപാടവവും വളര്‍ത്താനുള്ള
കളികളും കൂട്ടായ്മയിലും
സംഘബോധത്തിലും ഊന്നുന്ന
പരിപാടികളും ക്യാമ്പംഗങ്ങളുടെ
കഴിവുകളെ വികസിപ്പിക്കാനുഴൃള്ള
ഊന്നുവടികളായി മാറി.
കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ 4
മുതല്‍ 8
വരെ ക്ലാസുകളില്‍
പഠിക്കുന്ന 70 കുട്ടികളാണ്
ക്യാമ്പില്‍ പങ്കെടുത്തത്.
നാടകകലാകാരന്‍
ഉദയന്‍ കുണ്ടംകുഴി പരിപാടിക്ക്
നേതൃത്വം നല്‍കി.
കുട്ടികള്‍
ക്യാമ്പില്‍ വച്ച് രൂപം
നല്‍കിയ 4 നാടകങ്ങള്‍
സമാപന പരിപാടിയില്‍
അവതരിപ്പിച്ചു.പ്രകാശന്‍
കരിവെള്ളൂര്‍ സമാപനസമ്മേളനം
ഉദ്ഘാടനം ചെയ്തു. കെ
എസ് ശ്രീനിവാസന്‍ അദ്ധ്യക്ഷത
വഹിച്ചു. കെ
ഡി മാത്യു, മനോജ്കുമാര്‍
കെ എന്‍, കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
നാടകക്കളരിയില്‍
പങ്കെടുത്ത കുട്ടികളുടെ
നേതൃത്വത്തില്‍ അടുത്ത
അധ്യയനവര്‍ഷം ഓരോ ക്ലാസിലും
പാഠഭാഗങ്ങളുടെ നാടകീകരണപ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുകയാണ് പദ്ധതിയുടെ
ലക്ഷ്യം.
No comments:
Post a Comment