കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിനെ
മനോഹരമാക്കാന്‍ വിഭാവനം
ചെയ്ത പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീ അംഗങ്ങളുടെ
നേതൃത്വത്തിലുള്ള
ശുചീകരണപ്രവര്‍ത്തനങ്ങളില്‍
മികച്ച പങ്കാളിത്തം ഉണ്ടായി.
എങ്കിലും
പൊതുജനങ്ങളുടെയും
പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും
കൂട്ടായ്മയില്‍ നടത്തുവാന്‍
തീരുമാനിച്ച പെയിന്റിംഗ്
പ്രവര്‍ത്തനത്തിലുള്ള സഹകരണം
വേണ്ടത്ര ഉണ്ടായിട്ടില്ല.
അതിനിടയില്‍
മഴയും വന്നു. നമ്മള്‍
പഠിച്ച സ്കൂളിനെ സുന്ദരമാക്കാന്‍
അല്പ സമയം നമുക്കു നീക്കിവയ്ക്കാന്‍
പറ്റാത്തതെന്തുകൊണ്ടാണ്?
ബഹുജന
കൂട്ടായ്മയില്‍ പുരോഗതിയിലേക്കു
കുതിക്കുന്ന വിദ്യാലയങ്ങളുടെ
നിരവധി ഉദാഹരണങ്ങള്‍ അനുദിനം
പുറത്തു വരുമ്പോള്‍ അക്കാര്യത്തില്‍
നമ്മുടെ വിദ്യാലയം പുറകോട്ടു
പോകുന്നതെന്തുകൊണ്ടാണ്?
ഇനി
സ്കൂള്‍ തുറക്കാന്‍ ഒരു ദിവസം
മാത്രമാണ് ബാക്കി. 31ാം
തീയതികളില്‍ പകലായാലും
രാത്രിയായാലും കഴിയുന്നവരെല്ലാം
സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജൂണ്‍ 2,
3 ശനിയും ഞായറും
കൂടി ഉപയോഗിച്ച് പെയിന്റിംഗ്
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കണമെന്നു
വിചാരിക്കുന്നു.
ഇന്നലെയും
ഇന്നും(29-05-2018, 30-05-2018) അധ്യാപകരും
പെയിന്റിംഗ് പ്രവര്‍ത്തനങ്ങളില്‍
സജീവമായിരുന്നു. ഒപ്പം
കുറച്ച് യുവാക്കളും.
വിശാഖിനേയും
രൂപേഷിനേയും അമലിനേയുംആമിറിനേയും
പോലെ.