കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ അവധിക്കാലത്ത്
കുട്ടികള്‍ക്കായി നടക്കുന്ന
നീന്തല്‍ പരിശീലനം തുടരുന്നു.
കൊല്ലാട
പാലത്തിനു സമീപം ഇ എം എസ്
പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമായി
ചേര്‍ന്ന് നടത്തുന്ന
ആണ്‍കുട്ടികളുടെ പരിശീലനവും
ചെമ്മരംകയം തുരുന്തി കടവില്‍
കുടുംബശ്രീ യൂണിറ്റുകളുമായി
സഹകരിച്ചു നടത്തുന്ന
പെണ്‍കുട്ടികളുടെ നീന്തല്‍പരിശീലനവും
വിജയകരമായി നടന്നുവരികയാണ്.
ഇന്നത്തെ
കാലത്ത് നീന്തല്‍ പരിശീലനം
നേടേണ്ടത് വളരെ ആവശ്യമായി
തീര്‍ന്നിരിക്കുന്നു.
പുഴകളിലും
ജലാശയങ്ങളിലും വീണ്
കുട്ടികള്‍ക്കുണ്ടാകുന്ന
അപകടങ്ങള്‍ ഒഴിവാക്കുന്നതിന്
നീന്തലിലുള്ള പ്രാഥമികമായ
പരിജ്ഞാനം സഹായകമാകും.
ഉപരിപഠനത്തിനും
മറ്റുമായി പല ദേശങ്ങളിലേക്ക്
കുട്ടികള്‍ക്ക് പോകേണ്ടിവരുമ്പോഴും
നീന്തലിലുള്ള അറിവ് ഉപകാരപ്രദമാകും.
+1 പ്രവേശനത്തില്‍
നീന്തല്‍ അറിയുന്ന കുട്ടികള്‍ക്ക്
ബോണസ് പോയിന്റ് നല്‍കുന്നുണ്ട്.
അതുകൊണ്ടുതന്നെ
സാമൂഹികമായ പിന്തുണയോടെ ഈ
അവധിക്കാലത്ത് സംഘടിപ്പിക്കുന്ന
നീന്തല്‍ പരിശീലനങ്ങളെ പരമാവധി
പ്രയോജനപ്പെടുത്താന്‍
തയ്യാറാകണം.
പരിശീലനം
പുഴയില്‍ വച്ചായതിനാല്‍
അപകടസാധ്യത പരിഗണിച്ചുകൊണ്ട്
കുട്ടികളോടൊപ്പം രക്ഷിതാക്കളും
നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്.
അല്ലെങ്കില്‍
സമീപപ്രദേശങ്ങളിലെ ഏതാനും
കുട്ടികളെ ഒരാളുടെ ഉത്തരവാദിത്തത്തില്‍
വേണം അയയ്ക്കാന്‍.
എല്ലാ
ഞായറാഴ്ചകളിലും വൈകുന്നേരം
4
മണി
മുതല്‍ 5.30
വരെയാണ്
പരിശീലനം നല്‍കുന്നത്.
പരിശീലനസമയത്തിനു
വളരെ മുന്‍പായി കടവിലെത്തി
സ്വയം പരിശീലനത്തിലേര്‍പ്പെടാന്‍
കുട്ടികളെ അനുവദിക്കരുത്.
കഴിഞ്ഞ
ഞായറാഴ്ച നടന്ന പരിശീലനത്തില്‍
കൊല്ലാടയില്‍ നാല്‍പ്പതിലേറെ
ആണ്‍കുട്ടികള്‍ പങ്കെടുത്തു.
പെണ്‍കുട്ടികളുടെ
പരിശീലനത്തില്‍ പങ്കാളിത്തം
താരതമ്യേന കുറവാണ്.
ഗീത,
പത്മിനി,
ശ്രീജ
ടീച്ചര്‍ എന്നിവര്‍ പരിശീലനത്തിന്
നേതൃത്വം നല്‍കി.
നീന്തലറിയാത്ത
പെണ്‍കുട്ടികളെ ഏപ്രില്‍
7ന്
ഞായറാഴ്ച വൈകിട്ട് 4
മണിക്ക്
നടക്കുന്ന പരിശീലനത്തില്‍
പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍
ശ്രദ്ധിക്കണം.
No comments:
Post a Comment