കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള
ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്
ഏപ്രില്‍ 11
ന്
ആരംഭിക്കുകയാണ്.
സ്കൂള്‍
തലത്തില്‍ ജൂനിയര്‍,
സീനിയര്‍
വിഭാഗങ്ങളിലായി മികച്ച
ഫുട്ബോള്‍ ടീമുകളെ സജ്ജമാക്കുവാനാണ്
പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
എഴുപത്തിയഞ്ചോളം
കുട്ടികള്‍ ക്യാമ്പില്‍
പങ്കെടുക്കും.
പ്രാദേശികമായി
ലഭ്യമായ പരിശീലകരുടേയും
ക്ഷണിക്കപ്പെട്ട വിദഗ്ദ്ധരുടേയും
സഹായത്തോടെയാവും ക്യാമ്പു
നടക്കുക.
15 ദിവസം
പരിപാടി തുടരും.
നിലവില്‍
നമ്മുടെ വിദ്യാലയത്തില്‍
ഒരു മുഴുവന്‍ സമയ കായികാധ്യാപകനില്ലാത്തത്
ഇത്തരം കാര്യങ്ങള്‍ നടത്തുന്നതില്‍
വലിയ പരിമിതിയാണ്.
ക്യാമ്പിന്റെ
നടത്തിപ്പിന് വലിയ ചെലവു
വരുന്നുണ്ട്.
പ്രധാനമായും
നാല്‍പ്പതോളം പന്തുകള്‍
വേണം.
എല്ലാ
കുട്ടികള്‍ക്കും ബിബുകള്‍
വേണം.
ഇതൊക്കെ
കണ്ടെത്തേണ്ടത് ഭാരിച്ച ഒരു
ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്.
ഇക്കാര്യത്തില്‍
എല്ലാവരുടേയും സഹകരണങ്ങള്‍
തേടുന്നു.
ക്യാമ്പിലേക്കാവശ്യമായ
പന്തുകളും മറ്റും സംഭാവന
നല്‍കാന്‍ സുമനസ്സുകളായ
സുഹൃത്തുക്കള്‍ തയ്യാറാകണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ
സ്കൂളില്‍ മികച്ച ഒരു ഫുട്ബോള്‍
ടീമിനെ സൃഷ്ടിച്ചെടുക്കാന്‍
എല്ലാവരും സഹായവുമായി
മുന്നിട്ടിറങ്ങുമെന്നു
പ്രതീക്ഷിക്കട്ടെ.
നിങ്ങള്‍ക്ക്
നേരിട്ടു ചെയ്യാന്‍ പറ്റുന്നതോ
മറ്റ് ഏജന്‍സികളേക്കൊണ്ട്
ചെയ്യിക്കാന്‍ കഴിയുന്നതോ
ആയ സഹായങ്ങള്‍ ഈ പോസ്റ്റിനോടുള്ള
കമന്റായി പോസ്റ്റുചെയ്യുമല്ലോ.
അല്ലാതെയുള്ള
ലൈക്കുകളും ഷെയറുകളും കൊണ്ട്
കാര്യമൊന്നുമില്ല എന്നുകൂടി
ഓര്‍മ്മിപ്പിക്കട്ടെ.
എല്ലാ
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും
കായികപ്രേമികളുടേയും ഇടപെടലുകള്‍
പ്രതീക്ഷിക്കുന്നു.
No comments:
Post a Comment