കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ വിവിധ
ഗ്രന്ഥാലയങ്ങളുടെ സഹകരണത്തോടെ
ഈ അവധിക്കാലത്തു നടക്കുന്ന
വായനക്കൂട്ടായ്മയ്ക്ക്
ഏപ്രില്‍ 10ന്
ബുധനാഴ്ച തുടക്കമാകുകയാണ്.
വിദ്യാലയത്തിനു
സമീപമുള്ള നാലു കേന്ദ്രങ്ങളിലായി
എല്ലാ കുട്ടികളും കൂട്ടായി
പുസ്തകങ്ങളുടെ വിശാലമായ
ലോകത്തിലേക്കു കടക്കാനുള്ള
പ്രവര്‍ത്തനമായാണ് വായനക്കൂട്ടായ്മ
വിഭാവനം ചെയ്തിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍
അവര്‍ക്ക് ഏറ്റവും അടുത്തുള്ള
കേന്ദ്രത്തില്‍ വൈകുന്നേരം
3
മണിക്ക്
എത്തിച്ചേരേണ്ടതാണ്.
ഒരു
നോട്ടുപുസ്തകവും പേനയും
കയ്യില്‍ കരുതേണ്ടതാണ്.
സി
ആര്‍ സി ആന്റ് ഗ്രന്ഥശാല,
കമ്പല്ലൂര്‍
ഇ
എം എസ് പഠനകേന്ദ്രം ആന്റ്
ലൈബ്രറി,
കൊല്ലാട
ഗ്രാമീണവായനശാല,
ബഡൂര്‍
ഗവ.
എല്‍
പി സ്കൂള്‍,
മൗക്കോട്
എന്നിവയാണ്
നിശ്ചയിക്കപ്പെട്ടിട്ടുള്ള
കേന്ദ്രങ്ങള്‍.
കൊല്ലാട
ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലും
ഏപ്രില്‍ 10ന്
ബുധനാഴ്ച വൈകുന്നേരം 3
മണിക്ക്
വായനക്കൂട്ടായ്മ ആരംഭിക്കും.
കൊല്ലാടയില്‍
ഏപ്രില്‍ 11ന്
വ്യാഴാഴ്ച വൈകിട്ട് 3
മണിക്കാണ്
കുട്ടികള്‍ എത്തിച്ചേരേണ്ടത്.
തുടര്‍ന്നുള്ള
ആഴ്ചകളില്‍ കൊല്ലാട ഒഴികെയുള്ള
കേന്ദ്രങ്ങളില്‍ എല്ലാ
ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും
കൊല്ലാടയില്‍ എല്ലാ ചൊവ്വാഴ്ചകളിലും
ശനിയാഴ്ചകളിലുമായിരിക്കും
വായനക്കൂട്ടായ്മ നടക്കുക.
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ പ്രീ
പ്രൈമറി മുതല്‍ 9ാം
ക്ലാസുവരെ പഠിക്കുന്ന എല്ലാ
കുട്ടികളും മേല്‍പറഞ്ഞ
നാലുകേന്ദ്രങ്ങളിലൊന്നില്‍
നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
പരിപാടിയുടെ
ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍
12ന്
ശനിയാഴ്ച വൈകിട്ട് 3.30ന്
ഓരോ കേന്ദ്രങ്ങളിലും
നടക്കുന്നതാണ്.
അതിനുമുന്‍പായി
ഓരോ കുട്ടിയും ചെയ്യേണ്ട
പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍
10,
11 തീയ്യതികളിലായി
നടക്കുന്ന വായനക്കൂട്ടായ്മയിലുണ്ടാകും.
No comments:
Post a Comment