വായനയുടെ
ലോകത്തേക്ക് കുട്ടികള്‍ക്കൊരു
കൂട്ടായ്മ എന്ന സന്ദേശവമായി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ വിവിധ
ഗ്രന്ഥശാലകളുടെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന അവധിക്കാല
പരിപാടിയായ വായനക്കൂട്ടായ്മയ്ക്ക്
നാളെ (13-04)
ഔപചാരികമായി
തുടക്കം കുറിക്കും.
ഓരോ
ഗ്രന്ഥശാലകളുടേയും സമീപമുള്ള
കുട്ടികള്‍ കൂട്ടായി
പുസ്തകങ്ങളിലൂടെ അറിവിന്റേയും
അനുഭൂതിയുടേയും മായികലോകത്തേക്ക്
കടക്കുന്നതിനുള്ള പ്രവര്‍ത്തനമാണ്
വായനക്കൂട്ടായ്മ.
പുസ്തകങ്ങള്‍
വായിക്കുവാനും അതിനേക്കുറിച്ചുള്ള
ചര്‍ച്ചകളില്‍ ഏര്‍പ്പെടുവാനും
വായനക്കുറിപ്പുകള്‍
തയ്യാറാക്കുവാനും പൊതു
സമൂഹത്തിനു മുന്നില്‍ തങ്ങളുടെ
കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും
അവതരിപ്പിക്കുവാനും ഈ പരിപാടി
കുട്ടികള്‍ക്ക് അവസരം
നല്‍കുന്നു.
എല്ലാ
ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും
വൈകുന്നേരം 3
മണി
മുതല്‍ 5.30
വരെയാണ്
വായനക്കൂട്ടത്തിന്റെ സമയം.
കുട്ടികളെ
വായനയില്‍ സഹായിക്കുവാനായി
അധ്യാപകരും വായനശാലാ
പ്രവര്‍ത്തകരും കൂടെ ഉണ്ടാകും.
വായനക്കുറിപ്പുകള്‍
തയ്യാറാക്കുന്നതിലും അവയെ
മെച്ചപ്പെടുത്തുന്നതിലും
വേണ്ട നിര്‍ദ്ദേശങ്ങള്‍
അവര്‍ നല്‍കും.
മെയ്
25ന്
വായനക്കൂട്ടത്തിന്റെ സമാപനത്തിനു
മുന്‍പായി ഒരു കുട്ടി 25
പുസ്തകങ്ങളെങ്കിലും
വായിച്ച് പുസ്തകക്കുറിപ്പുകള്‍
ചേര്‍ത്ത് പതിപ്പു തയ്യാറാക്കണമെന്നാണ്
പരിപാടിയുടെ ഭാഗമായി
ലക്ഷ്യമിടുന്നത്.
സ്കൂള്‍
തുറക്കുമ്പോള്‍ തങ്ങള്‍
തയ്യാറാക്കിയ വായനപ്പതിപ്പുമായാവും
അവര്‍ വിദ്യാലയത്തിലെത്തുക.
ഒപ്പം
അവര്‍ സ്വയമേവ നടത്തിയ രചനകള്‍
ഉള്‍പ്പെടുന്ന ഒരു പതിപ്പും
തയ്യാറാകും.
ഓരോ
ദിവസവും കുട്ടികള്‍
തയ്യാറാക്കുന്നവയില്‍ മികച്ച
വായനക്കുറിപ്പുകള്‍ക്ക്
സമ്മാനമുണ്ടാകും.
കമ്പല്ലൂരില്‍
സി ആര്‍ സി ആന്റ് ഗ്രന്ഥാലയത്തിലെ
ബാലവേദിയും ബഡൂരില്‍ ഗ്രാമീണ
വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ
ബാലവേദിയും കൊല്ലാട ഇ എം എസ്
പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമാണ്
വിദ്യാലയത്തോടൊപ്പം പരിപാടിയില്‍
സഹസംഘാടകരാകുന്നത്.
പ്രീ
പ്രൈമറിയിലേയും ഒന്ന്,
രണ്ട്
ക്ലാസുകളിലെ കുട്ടികള്‍ക്കുമായി
കഥകള്‍ പറഞ്ഞുകൊടുക്കാനും
പാട്ടുകള്‍ ചൊല്ലിക്കൊടുക്കാനുമായി
മുത്തശ്ശിക്കൂട്ടവും
വായനക്കൂട്ടായ്മയുടെ ഭാഗമായി
ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍
13ന്
കൊല്ലാടയില്‍ സി കെ രാധാകൃഷ്ണന്‍
മാസ്റ്ററും കമ്പല്ലൂരില്‍
സന്തോഷ്‍കുമാര്‍ ചെറുപുഴയും
ബഡൂരില്‍ ജിതേഷ് കമ്പല്ലൂരും
പരിപാടിയുടെ ഉദ്ഘാടനം
നിര്‍വ്വഹിക്കും.
ഏപ്രില്‍
27,
മെയ്
11
തീയ്യതികളില്‍
കുട്ടികളോടൊപ്പം രക്ഷിതാക്കളും
അധ്യാപകരും നാട്ടുകാരും
പങ്കാളികളായി ജനകീയ വായനക്കൂട്ടം
നടക്കും.
ഗ്രന്ഥശാലകളില്‍
സംഘാടകസമിതികള്‍ രൂപീകരിച്ച്
വായനക്കൂട്ടത്തെ ഒരു
സാംസാകാരികോല്‍സവമാക്കി
മാറ്റാനുള്ള ഒരുക്കങ്ങള്‍
നടന്നുവരുന്നു.
No comments:
Post a Comment