പത്തൊമ്പതു
വര്‍ഷത്തെ സ്തുത്യര്‍ഹമായ
സേവനത്തിനു ശേഷം കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ നിന്ന്
വിരമിച്ച ശ്രീ പി ജെ ജോസഫ്
മാസ്റ്റര്‍ക്ക് സ്റ്റാഫംഗങ്ങള്‍
ഹൃദ്യമായ യാത്രയയപ്പു നല്‍കി.
വിദ്യാലയത്തില്‍
ഒരുക്കിയ സ്നേഹവിരുന്നിനുശേഷം
നടന്ന യാത്രയയപ്പു യോഗത്തില്‍
പ്രിന്‍സിപ്പാള്‍ ശ്രീ കെ
ഡി മാത്യു അധ്യക്ഷത വഹിച്ചു.
ഹെഡ്‌മാസ്റ്റര്‍
ശ്രീ വി വി ഭാര്‍ഗവന്‍ സംസാരിച്ചു.
സഹപ്രവര്‍ത്തകരായ
അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
സ്റ്റാഫിന്റെ
ഉപഹാരം പ്രിന്‍സിപ്പലും
ഹെഡ്‌മാസ്റ്ററും ചേര്‍ന്ന്
സമ്മാനിച്ചു.
കമ്പല്ലൂര്‍
സ്കുളിലെ സ്റ്റാഫിന്റേയും
പി ടി എ കമ്മറ്റിയുടേയും
സഹായത്തോടെ നടക്കുന്ന അജ്മലിന്റെ
വീടുനിര്‍മ്മാണത്തിന് തനിക്ക്
ലഭിച്ച ഉപഹാരം ജോസഫ് മാസ്റ്റര്‍
സംഭാവന ചെയ്തു.
ചടങ്ങില്‍
കെ പി ബൈജു സ്വാഗതവും വി വി
റഷീദ നന്ദിയും പറഞ്ഞു.
യാത്രയയപ്പിനു
ശേഷം അദ്ദേഹത്തെ സ്റ്റാഫ്
അംഗങ്ങള്‍ വീട്ടിലെത്തിച്ച്
യാത്രപറഞ്ഞു.
No comments:
Post a Comment