ലോക
പരിസ്ഥിതി ദിനാചരണത്തിന്റെ
ഭാഗമായി കമ്പല്ലൂര്‍ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളില്‍ സംഘടിപ്പിച്ച
പരിപാടികളുടെ ഭാഗമായി
വൃക്ഷത്തൈകള്‍ നടുന്ന
പ്രവൃത്തികള്‍ക്ക് വിശിഷ്ടാതിഥി
പ്രൊഫ. എം
ഗോപാലന്‍, പ്രിനസിപ്പാള്‍
കെ ഡി മാത്യു, ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ എന്നിവര്‍
നേതൃത്വം നല്‍കി. NSS, JRC,
സ്കൗട്സ് &
ഗൈഡ്സ് ,
ഭൂമിത്രസേന
ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍
വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു.
മുന്‍വര്‍ഷം
ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന
പരിപാടി വിജയകരമായിരുന്നെന്നും
നട്ടുപിടിപ്പിച്ച 55
വൃക്ഷങ്ങളില്‍
52 എണ്ണവും
നിലനില്‍ക്കുന്നതായും യോഗം
വിലയിരുത്തി.
No comments:
Post a Comment