കഴിഞ്ഞ
ഒരു വര്‍ഷക്കാലം കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കിയ ഹെഡ്‌മാസ്റ്റര്‍
ശ്രീ കെ കെ ഉണ്ണികൃഷണന്‍
മാസ്റ്റര്‍ ചീമേനി ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളിലേക്ക് സ്ഥലം മാറിപ്പോയി.
നമ്മുടെ
വിദ്യാലയത്തിനെ കൂടുതല്‍
മികവിലേക്കു നയിക്കുവാനും
ഒരു പുതിയ മുഖം നലകുവാനും
നടത്തിയ ശ്രമങ്ങളടെ പേരില്‍
അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും.
പ്രീ പ്രൈമറി
ആരംഭിക്കുവാനും അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും
സ്കൂള്‍ വാര്‍ഷികം ജനകീയമായി
സംഘടിപ്പിക്കാനും അക്കാദമിക്
നിലവാരം ഉയര്‍ത്തുവാനും
നടത്തിയ പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധേയമായിരുന്നു.
ചീമേനി ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളിനെ ഉയരങ്ങളിലേക്കു
നയിക്കാന്‍ അദ്ദേഹത്തിനു
കഴിയട്ടേയെന്ന് ആശംസിക്കുന്നു.
പ്രിന്‍സിപ്പാള്‍
ശ്രീ കെ ഡി മാത്യു, പി
ടി എ പ്രസിഡന്റ് ശ്രീ കെ എസ്
ശ്രീനിവാസന്‍, കെ
പി രമേശന്‍, കെ
പി അച്യുതന്‍, പി
പത്മനാഭന്‍, ഇ
കെ സുനില്‍കുമാര്‍.
നോബിള്‍ മാത്യു,
കെ പി ബൈജു
എന്നിവര്‍ അദ്ദേഹത്തെ പുതിയ
വിദ്യാലയത്തിലേക്ക് അനുഗമിച്ചു.
No comments:
Post a Comment