പുതിയ
അധ്യയനവര്‍ഷത്തില്‍
മുന്‍വര്‍ഷത്തേക്കാള്‍
കുട്ടികള്‍ കമ്പല്ലൂര്‍ ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളില്‍ പ്രവേശനം തേടി.
കഴിഞ്ഞ മാര്‍ച്ച്
മുതല്‍ അധ്യാപകരും പി ടി എ
അംഗങ്ങളും ബഹുജന പങ്കാളിത്തത്തോടെ
നടത്തിയ ചിട്ടയായ
ഭവനസന്ദര്‍ശനപരിപാടിയുടേയും
പ്രചാരണപ്രവര്‍ത്തനങ്ങളുടേയും
വിജയം കൂടിയാണിത്.
ഏപ്രില്‍,
മെയ് മാസങ്ങളിലായി
മൂന്ന് സ്ഥലങ്ങളിലാണ്
മികവുല്‍സവങ്ങള്‍ നടത്തിയത്.
( കമ്പല്ലൂര്‍,
കൊല്ലാട,
ബഡൂര്‍)അവ
ജനപങ്കാളിത്തംകൊണ്ട്
ശ്രദ്ധേയവുമായിരുന്നു.
വിദ്യാലയമികവുകള്‍
ഉള്‍പ്പെടുത്തി 52
പേജുകളുള്ള
ബ്രോഷര്‍ പുറത്തിറക്കി.
SSLC, +2, LSS വിജയങ്ങള്‍ക്ക്
പ്രത്യേകം പ്രചാരണം നല്‍കി.
അവധിക്കാലത്തും
വിദ്യാലയം സജീവമായിരുന്നു.
മെയ് 7
മുതല്‍ 11
വരെ 5
ദിവസം നീണ്ടുനിന്ന
നാടകക്കളരിയിലൂടെ കുട്ടികള്‍ക്ക്
വ്യക്തിത്വവികസന പരിശീലനം
നല്‍കി. ഹയര്‍
സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്
8 ദിവസം
നീണ്ടുനിന്ന കമ്മ്യൂണിക്കേറ്റിവ്
ഇംഗ്ലിഷ് പരിശീലനപരിപാടി
നടത്തി. മെയ്
20 മുതല്‍
വിവിധ സംഘടനകളുടേയും
സന്നദ്ധപ്രവര്‍ത്തകരുടേയും
നേതൃത്വത്തില്‍ വിദ്യാലയത്തിലെ
പ്രധാന കെട്ടിടങ്ങളെല്ലാം
പെയിന്റ് ചെയ്ത് മനോഹരമാക്കി.
ഈ കെട്ടിടങ്ങള്‍
പലതും വര്‍ഷങ്ങള്‍ക്കുശേഷമാണ്
പെയിന്റ് ചെയ്യുന്നത്.
നരച്ച പഴമയില്‍
നിന്നും തിളങ്ങുന്ന പുതുമയിലേക്കുള്ള
പരിവര്‍ത്തനത്തിനുള്ള
അരങ്ങൊരുക്കാന്‍ ഈ ജനകീയ
കൂട്ടായ്മ സഹായകമായി.
വിദ്യാലയവും
പരിസരവും വൃത്തിയാക്കുവാനായി
മെയ് 28ന്
നൂറോളം കുടുംബശ്രീ പ്രവര്‍ത്തകരാണ്
വിദ്യാലയത്തിലെത്തിയത്.
എല്‍
പി വിഭാഗത്തിലെ 5 ക്ലാസ്സ്
മുറികള്‍ അവധിക്കാലത്ത്
ടൈല്‍ പതിച്ച് മനോഹരമാക്കി.
3 ബാച്ച് പൂര്‍വ്വ
വിദ്യാര്‍ത്ഥികളും(SSLC
1995, SSLC 2004, +2 2008) ഈ
വര്‍ഷം റിട്ടയര്‍ ചെയ്ത ഉഷ
ടീച്ചറുമാണ് ഈ പ്രവര്‍ത്തിയുടെ
ചെലവ് വഹിച്ചത്. ഇതോടെ
എല്ലാ LP, UP ക്ലാസ്‌മുറികളും
ടൈല്‍ പതിച്ചവയായി. എല്‍
പിയില്‍ ഒന്നും യു പിയില്‍
രണ്ടും ഹൈസ്കൂളിലും ഹയര്‍
സെക്കന്ററിയിലും എല്ലാ
ക്ലാസ്സ് മുറികളും പ്രോജക്ടറും
ലാപ്‌ടോപ്പുമുള്‍പ്പെടെ
സ്‌മാര്‍ട്ടായിമാറിക്കഴിഞ്ഞു.
യു പി വിഭാഗത്തിന്
ഒരു കോടിയുടേയും ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കായി
2.5 കോടിയുടേയും
കെട്ടിടസൗകര്യവികസനം
അടുത്തവര്‍ഷമുണ്ടാകും.
അവ ഭരണാനുമതിക്കുശേഷം
സാങ്കേതികാനുമതി കാത്തുനില്‍ക്കുന്നു.
അക്കാദമികമായി
മാസ്റ്റര്‍ പ്ലാനിനനുസരിച്ച്
ഓരോ വിദ്യാര്‍ത്ഥിയുടേയും
മികവിലൂന്നുന്ന പ്രവര്‍ത്തനപരിപാടികള്‍
വരും ദിവസങ്ങളില്‍ സ്റ്റാഫും
പി ടി എയും ആവിഷ്കരിക്കും.
ജൂണ്‍ 5
പരിസ്ഥിതി
ദിനം മുതല്‍ പ്രത്യേക പരിപാടികള്‍
ഉള്‍പ്പടുത്തി അക്കാദമിക്
കലണ്ടര്‍ തയ്യാറായി വരുന്നു.
ഈ വര്‍ഷം എല്ലാ
കുട്ടികള്‍ക്കും സ്കൂള്‍
ഡയറി തയ്യാറാക്കി നല്‍കും.
കുട്ടികളുടെ
പഠന പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള
പ്രത്യേക പ്രവര്‍ത്തനപരിപാടികളും
LSS, USS പരിശീലനമുള്‍പ്പെടെ
കുട്ടികളുടെ പൊതുവിജ്ഞാനം
പരിപോഷിപ്പിക്കാനുള്ള
പ്രവര്‍ത്തനങ്ങളും ഉണ്ടാകും.
ഇങ്ങനെ വിദ്യാലയ
മികവുകളെ അതിന്റെ പരമാവധിയിലേക്ക്
ഉയര്‍ത്താനുള്ള ശ്രമത്തിലാണ്
ഞങ്ങള്‍. അതോടെപ്പം
വിദ്യാലയം ഒരു ടാലന്റ് ലാബായും
ക്യാമ്പസ് ഒരു ജൈവവൈവിധ്യ
പാര്‍ക്കായും വികസിക്കും.
ഈ പ്രവര്‍ത്തനങ്ങളില്‍
താങ്ങായും തണലായും ഏവരുടെയും
സാന്നിധ്യവും സഹായവും വിദ്യാലയം
പ്രതീക്ഷിക്കുന്നുണ്ട്.
ഈ
വര്‍ഷം തുടങ്ങിയ പ്രീ പ്രൈമറിയില്‍
ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ
കുട്ടികളെത്തിക്കഴിഞ്ഞു.
പ്രീ
പ്രൈമറിയിലുള്‍പ്പെടെ മറ്റു
ക്ലാസ്സുകളിലും വരും ദിവസങ്ങളില്‍
കൂടുതല്‍ കുട്ടികള്‍
എത്തിച്ചേരുമെന്നതില്‍
സംശയമില്ല. വര്‍ഷങ്ങള്‍ക്കുശേഷം
ഈ വര്‍ഷം അഞ്ചാം ക്ലാസ്സില്‍
മൂന്നു ഡിവിഷനുകളായത്
അതിനുദാഹരണമാണ്.
എല്ലാവരുടേയും
സര്‍വ്വവിധ സഹായസഹകരണങ്ങളും
ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടെ
വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്കായി
നമുക്കൊത്തുചേരാം.
ഒറ്റക്കെട്ടായി......
ഒരു മനസ്സോടെ.....
No comments:
Post a Comment