വര്‍ണ്ണബലൂണുകളും
മധുരവും സ്കൂള്‍ ബാഗും കൂടയും
സ്ലേറ്റും പുസ്തകവുമായി
നവാഗതരായ കുരുന്നുകള്‍ക്ക്
പ്രവേശനോല്‍സവദിനത്തില്‍
കമ്പല്ലൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ സ്വാഗതമരുളി.
ചെണ്ടമേളത്തിന്റെ
പശ്ചാത്തലത്തില്‍ പുതിയ
കൂട്ടുകാരെ മറ്റു വിദ്യാര്‍ത്ഥികള്‍
മൈതാനത്തിലൂടെ ഓഡിറ്റോറിയത്തിലേക്ക്
ആനയിച്ചു. കുരുന്നുകള്‍
അക്ഷരദീപം തെളിയിച്ച് അറിവിന്റെ
പുതുലോകത്തിലേക്കു കടന്നു.
ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ എം എം സുലോചന
പ്രവേശനോല്‍സവം ഔപചാരികമായി
ഉദ്ഘാടനം ചെയ്തു. പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍ അധ്യക്ഷത
വഹിച്ചു. മദര്‍
പി ടി എ പ്രസിഡന്റ് ഷീബ ജോര്‍ജ്ജ്,
അധ്യാപകരായ
നോബിള്‍ മാത്യു, ബെറ്റി
ജോര്‍ജ്ജ്, കെ
പി ബൈജു, കെ
മുസ്തഫ, പാര്‍ലമെന്റ്
ചെയര്‍പേഴ്സണ്‍ പ്രവീണ പി
പി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു സ്വാഗതവും
ഹെഡ്‌മാസ്റ്റര്‍ ഉണ്ണിക്കൃഷ്ണന്‍
കെ കെ നന്ദിയും പറഞ്ഞു.
കെ പി രമേശന്‍,
പി ജെ ജോസഫ്,
കെ പി അച്യുതന്‍,
പ്രമീള പി പി,
അജിത,
ഊര്‍മ്മിള
സി എം, കെ
വി രവി, കെ
പി പ്രകാശന്‍, ഷീബ
സുനില്‍, ശോഭന
ബാബു തുടങ്ങിയവര്‍ നേതൃത്വം
നല്‍കി. കുട്ടികളുടെ
രക്ഷിതാക്കളുള്‍പ്പെടെ
പരിപാടിയില്‍ വിപുലമായ പൊതു
പങ്കാളിത്തമുണ്ടായിരുന്നു.
No comments:
Post a Comment