ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ കമ്പല്ലൂര്‍
വായനപക്ഷാചരണ പരിപാടികള്‍
ജൂണ്‍
19
– ജൂലൈ
7
-
വായന പക്ഷാചരണം ഉദ്ഘാടനം19-06-2018 2pm (HSവിഭാഗം)ശ്രീ ദാമോദരന്‍ കുളപ്പുറം പ്രശസ്ത സാഹിത്യകാരന്‍, പ്രസാധകന്‍3pm (HSS വിഭാഗം) ശ്രീ ദാമോദരന്‍ കുളപ്പുറം പ്രശസ്ത സാഹിത്യകാരന്‍, പ്രസാധകന്‍
-
വായനക്കുറിപ്പു രചന മല്‍സരം, പതിപ്പ് നിര്‍മ്മാണം, പുസ്തകം തയ്യാറാക്കല്എല്ലാ കുട്ടികളും ക്ലാസ് തലത്തില്‍ വായനക്കുറിപ്പുകള്‍ തയ്യാറാക്കുന്നു. ഒരു ക്ലാസില്‍ നിന്നും മികച്ച അഞ്ചു രചനകള്‍ തെരഞ്ഞെടുക്കുന്നു. LP, UP, HS, HSS തലങ്ങളില്‍ ഇവയില്‍ നിന്നും മികച്ച മൂന്നു രചനകള്‍ക്ക് സമ്മാനം നല്‍കുന്നു. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 25ഓരോ ക്ലാസിലും വായനക്കുറിപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് പതിപ്പുകള്‍ ആവശ്യമായ ചിത്രങ്ങളോടെ തയ്യാറാക്കുന്നു. ജൂലൈ 2
ഓരോ
ക്ലാസിലേയും മികച്ച അഞ്ചു
രചനകള്‍ വീതം DTP
ചെയ്ത്
ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു.
എല്ലാ
പ്രസിദ്ധീകരണങ്ങളുടേയും
പ്രകാശനം ജൂലൈ 7ന്
വായന പക്ഷാചരണസമാപനത്തിന്റെ
ഭാഗമായി നിര്‍വ്വഹിക്കുന്നു.
-
സ്കൂള്‍ അസംബ്ലിയില്‍ വായനപക്ഷാചരണപ്രവര്‍ത്തനങ്ങളുടെ തുടക്കംജൂണ് 19ന് വായനദിനത്തില്‍ രാവിലെ അസംബ്ലിയില്‍ വായനദിനസന്ദേശം നല്കുകയും മഹാത്മജിയുടെ സത്യാന്വേഷണ പരീക്ഷണകഥയിലെ ഒരു ഭാഗം വായിക്കുകയും ചെയ്യും.
-
ക്ലാസുകളില്‍ പുസ്തകപരിചയംവായനപക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളും പതിവിലും 15 മിനിട്ടു നേരത്തേ ആരംഭിക്കുകയും ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്യും. തുടക്കത്തില്‍ അദ്ധ്യാപകരും തുടര്‍ന്ന് കുട്ടികളും പുസ്തക പരിചയത്തിന് നേതൃത്വം നല്കും. പരിടയപ്പെടുത്തുന്ന പുസ്തകങ്ങളെ ചാര്‍ട്ടില്‍ രേഖപ്പെടുത്തും. വിലയിരുത്തലിനു ശേഷം പരിപാടി വര്‍ഷം മുഴുവന്‍ തുടരും.
-
അമ്മവായനസ്കൂള് ലൈബ്രറിയില്‍ നിന്ന് കുട്ടികളുടെ അമ്മമാര്‍ക്ക് വായിക്കുവാന്‍ പുസ്തകങ്ങള്‍ നല്‍കുകയും അവര്‍ തയ്യാറാക്കുന്ന വായനക്കുറിപ്പുകളില്‍ മികച്ചവയ്ക്ക് സമ്മാനം നല്‍കുകയും ചെയ്യും.
-
സാഹിത്യ പ്രശ്നോത്തരിLP, UP, HS, HSS വിഭാഗങ്ങളിലായി സാഹിത്യ പ്രശ്നോത്തരി ജൂണ്‍ 29ന്ചോദ്യങ്ങള് ചുമതല LP, UP: EKC; HS,HSS:PP,LKR
-
പുസ്തകസമാഹരണംസ്കൂള് ലൈബ്രറിയിലേക്ക് വായനപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകസമാഹരണം നടത്തുന്നതാണ്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിക്കുന്ന ക്ലാസിന് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
-
ലൈബ്രറി മെച്ചപ്പെടുത്തല്‍HS, HSS വിഭാഗം ലൈബ്രറികള്‍ മാതൃസമിതിയുടെ സഹായത്തോടെ മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ഡാമേജായ പുസ്തകങ്ങള്‍ ബൈന്റു ചെയ്യുക, പുസ്തകങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യും.
-
ലൈബ്രറി സന്ദര്ശനംകുട്ടികള് ക്ലാസ് തലത്തില്‍ സമീപത്തുള്ള വായനശാലകള്‍ സന്ദര്‍ശിച്ച് വായനശാലകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കും. ജൂണ്‍ 22, 29 തീയ്യതികളില്‍
No comments:
Post a Comment