കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ ഒന്നു
മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍
പഠിക്കുന്ന കുട്ടികളുടെ
രക്ഷിതാക്കളുടെ യോഗം ഇന്ന്
( 27-06-2018) നടന്നു.
പൊതുവായ
കൂടിച്ചേരലിനു ശേഷം ക്ലാസ്
തല കൂടിയിരിപ്പുകള്‍ നടന്നു.
പൊതുയോഗത്തില്‍
ഹെഡ്‌മാസ്റ്റര്‍ വി വി
ഭാര്‍ഗവന്‍, കെ
പി രമേശന്‍, കെ
പി ബൈജു എന്നിവര്‍ സംസാരിച്ചു.
A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Wednesday, June 27, 2018
Pre Primary CPTA
കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍
പ്രീ-പ്രൈമറി
ക്ലാസില്‍ പഠിക്കുന്ന
രക്ഷിതാക്കളുടെ യോഗം 26-06-2018ന്
നടന്നു. എല്ലാ
കുട്ടികളുടേയും രക്ഷിതാക്കള്‍
പങ്കെടുത്തു.
ക്ലാസില്‍
നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
മികച്ചതാണെന്ന് യോഗം വിലയിരുത്തി.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
പി ടി എ
പ്രസിഡന്റ് ശ്രീനിവാസന്‍
കെ എസ്, ജോസ്
ജേക്കബ്, കെ
പി ബൈജു, പ്രമീള
പി വി, ദിലീപ്
തെങ്ങുംപള്ളില്‍ എന്നിവര്‍
സംസാരിച്ചു.
Saturday, June 23, 2018
വിജയോല്‍സവം 2018
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍
വിജയോല്‍സവം
2018
10,11,12
ക്ലാസുകളില്‍
മികച്ച വിജയം നേടിയ കുുട്ടികള്‍ക്കുള്ള
അനുമോദനവും ഉപഹാര സമര്‍പ്പണവും
ക്യാഷ് അവാര്‍ഡ് വിതരണവും
എല്‍ എസ് എസ്,
കൈരളി
വിജ്ഞാന പരീക്ഷ എന്നിവയില്‍
വിജയികളായ കുട്ടികള്‍ക്കുള്ള
അനുമോദനവും ഉപഹാര സമര്‍പ്പണവും
വിജയോല്‍സവത്തിന്റെ ഭാഗമായി
നടന്നു.
പി
ടി എയും സ്റ്റാഫും നല്കിവരുന്ന
ഉപഹാരങ്ങള്‍ക്കും ക്യാഷ്
അവാര്‍ഡിനും പുറമേ മുന്‍അധ്യാപകരായ
ജി വിശ്വനാഥന്‍ മാസ്റ്റര്‍,
ടി
ജെ ജോസഫ് മാസ്റ്റര്‍,
മുല്ലക്കര
ദേവസ്യാ മാസ്റ്റര്‍,
പി
എം ഗ്രേസി ടീച്ചര്‍,
പത്മനാഭപൊതുവാള്‍
മാസ്റ്റര്‍,
അഗസ്റ്റ്യന്‍
ജോസഫ് മാസ്റ്റര്‍ എന്നിവര്‍
നല്‍കിവരുന്ന എന്‍ഡോവ്‌മെന്റുകളും
മാത്യു കൈതമറ്റത്തിന്റെ
സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍
നല്‍കിവരുന്ന ക്യാഷ് അവാര്‍ഡും
ഉപഹാരങ്ങളും ചടങ്ങില്‍വച്ച്
വിതരണം ചെയ്തു.
വിദ്യാലയത്തിലെ
അധ്യാപികയായ ഊര്‍മ്മിളടീച്ചറാണ്
എല്‍ എസ് എസ് വിജയികള്‍ക്കുള്ള
ക്യാഷ് അവാര്‍ഡ് സംഭാവന
ചെയ്തത്.
ചടങ്ങില്‍
വാര്‍ഡ് മെമ്പര്‍ ശ്രീ കെ പി
മാത്യു അദ്ധ്യക്ഷത വഹിച്ചു.
കാസറഗോഡ്
ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് ശ്രീമതി ശാന്തമ്മ
ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പി
ടി എ പ്രസിഡന്റ് ശ്രീനിവാസന്‍
കെ എസ്,
മദര്‍
പി ടി എ പ്രസിഡന്റ് ഷീബ
ജോര്‍ജ്ജ്,
മുന്‍
ഹെഡ്‌മാസ്റ്റര്‍ പി ഉണ്ണികൃഷ്ണന്‍
മാസ്റ്റര്‍,
ഹെഡ്‍മാസ്റ്റര്‍
ആശംസകള്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍,
സ്കൂള്‍
പാര്‍ലിമെന്റ് ചെയര്‍ പേഴ്‍സന്‍
പ്രവീണ പി,
അലന്‍
ലൂയിസ്,
ഹര്‍ഷ
ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു മാസ്റ്റര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
കെ പി ബൈജു നന്ദിയും പറഞ്ഞു.
+1 പ്രവേശനോല്‍സവം
ഒന്നാം
വര്‍ഷ ഹയര്‍സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വാഗതമരുളി കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
പ്രവേശനോല്‍സവം നടന്നു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു മാസ്റ്റര്‍,
ഹെഡ്‍മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
എന്നിവര്‍ സംസാരിച്ചു.
രണ്ടാം
വര്‍ഷ ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ നേതൃത്വം
നല്‍കി.
Thursday, June 21, 2018
Subscribe to:
Posts (Atom)