വായനയുടെ
ലോകത്തേക്ക് കുട്ടികള്‍ക്കൊരു
കൂട്ടായ്മ എന്ന സന്ദേശവമായി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ വിവിധ
ഗ്രന്ഥശാലകളുടെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന അവധിക്കാല
പരിപാടിയായ വായനക്കൂട്ടായ്മയ്ക്ക്
ഔപചാരികമായ തുടക്കം കുറിച്ചു.
ഓരോ
ഗ്രന്ഥശാലകളുടേയും സമീപമുള്ള
കുട്ടികള്‍ കൂട്ടായി
പുസ്തകങ്ങളിലൂടെ അറിവിന്റേയും
അനുഭൂതിയുടേയും മായികലോകത്തേക്ക്
കടക്കുന്നതിനുള്ള പ്രവര്‍ത്തനമാണ്
വായനക്കൂട്ടായ്മ.
പുസ്തകങ്ങള്‍
വായിക്കുവാനും അതിനേക്കുറിച്ചുള്ള
ചര്‍ച്ചകളില്‍ ഏര്‍പ്പെടുവാനും
വായനക്കുറിപ്പുകള്‍
തയ്യാറാക്കുവാനും പൊതു
സമൂഹത്തിനു മുന്നില്‍ തങ്ങളുടെ
കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും
അവതരിപ്പിക്കുവാനും ഈ പരിപാടി
കുട്ടികള്‍ക്ക് അവസരം
നല്കുന്നു.
എല്ലാ
ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും
വൈകുന്നേരം 3
മണി
മുതല്‍ 5.30
വരെയാണ്
വായനക്കൂട്ടത്തിന്റെ സമയം.
പ്രാദേശികമായി
ചെറിയ മാറ്റങ്ങളുണ്ടാകും.
കുട്ടികളെ
വായനയില്‍ സഹായിക്കുവാനായി
അധ്യാപകരും വായനശാലാ
പ്രവര്‍ത്തകരും കൂടെ ഉണ്ടാകും.
വായനക്കുറിപ്പുകള്‍
തയ്യാറാക്കുന്നതിലും അവയെ
മെച്ചപ്പെടുത്തുന്നതിലും
വേണ്ട നിര്‍ദ്ദേശങ്ങള്‍
അവര്‍ നല്‍കും.
മെയ്
25ന്
വായനക്കൂട്ടത്തിന്റെ സമാപനത്തിനു
മുന്‍പായി ഒരു കുട്ടി 25
പുസ്തകങ്ങളെങ്കിലും
വായിച്ച് പുസ്തകക്കുറിപ്പുകള്‍
ചേര്‍ത്ത് പതിപ്പു തയ്യാറാക്കണമെന്നാണ്
പരിപാടിയുടെ ഭാഗമായി
ലക്ഷ്യമിടുന്നത്.
സ്കൂള്‍
തുറക്കുമ്പോള്‍ തങ്ങള്‍
തയ്യാറാക്കിയ വായനപ്പതിപ്പുമായാവും
അവര്‍ വിദ്യാലയത്തിലെത്തുക.
ഒപ്പം
അവര്‍ സ്വയമേവ നടത്തിയ രചനകള്‍
ഉള്‍പ്പെടുന്ന ഒരു പതിപ്പും
തയ്യാറാകും.
ഓരോ
ദിവസവും കുട്ടികള്‍
തയ്യാറാക്കുന്നവയില് മികച്ച
വായനക്കുറിപ്പുകള്‍ക്ക്
സമ്മാനമുണ്ടാകും.
കമ്പല്ലൂരില്‍
സി ആര് സി ആന്റ് ഗ്രന്ഥാലയത്തിലെ
ബാലവേദിയും ബഡൂരില്‍ ഗ്രാമീണ
വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ
ബാലവേദിയും കൊല്ലാട ഇ എം എസ്
പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമാണ്
വിദ്യാലയത്തോടൊപ്പം പരിപാടിയില്‍
സഹസംഘാടകരാകുന്നത്.
പ്രീ
പ്രൈമറിയിലേയും ഒന്ന്,
രണ്ട്
ക്ലാസുകളിലെ കുട്ടികള്‍ക്കുമായി
കഥകള്‍ പറഞ്ഞുകൊടുക്കാനും
പാട്ടുകള്‍ ചൊല്ലിക്കൊടുക്കാനുമായി
മുത്തശ്ശിക്കൂട്ടവും
വായനക്കൂട്ടായ്മയുടെ ഭാഗമായി
ഒരുക്കിയിട്ടുണ്ട്.
മെയ്
11ന്
കുട്ടികളോടൊപ്പം രക്ഷിതാക്കളും
അധ്യാപകരും നാട്ടുകാരും
പങ്കാളികളായി ജനകീയ വായനക്കൂട്ടം
നടക്കും.
ഗ്രന്ഥശാലകളില്‍
സംഘാടകസമിതികള്‍ രൂപീകരിച്ച്
വായനക്കൂട്ടത്തെ സാംസാകാരികോല്സവമാക്കി
മാറ്റാനുള്ള ഒരുക്കങ്ങള്‍
നടന്നുവരുന്നു.
കൊല്ലാട
ഇ എം എസ് പഠനകേന്ദ്രം ആന്റ്
ഗ്രന്ഥാലയത്തില്‍ വച്ചു
നടന്ന പരിപാടിയില്‍ സി കെ
രാധാകൃഷ്ണന് മാസ്റ്റര്‍
ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കെ
പി രമേശന് മാസ്റ്റര്‍ അധ്യക്ഷത
വഹിച്ചു.
പി
പത്മനാഭന് പ്രവര്ത്തനപരിപാടികള്
വിശദീകരിച്ചു.
കെ
വി രവി നന്ദിയും കെ ദാമോദരന്‍
സ്വാഗതവും പറഞ്ഞു.
കമ്പല്ലൂര്‍
സി ആര് സി ആന്റ് ഗ്രന്ഥാലയത്തില്‍
സന്തോഷ്കുമാര്‍ ചെറുപുഴ
ഉദ്ഘാടനം ചെയ്തു.
വി
വി ഭാര്ഗവന് മാസ്റ്റര്‍
അധ്യക്ഷത വഹിച്ചു.
ലതാഭായി
കെ ആര് പ്രവര്ത്തനപരിപാടികള്
വിശദീകരിച്ചു.
കെ
ഗോവിന്ദന് ആശംസകളര്‍പ്പിച്ച്
സംസാരിച്ചു.
കെ
സി അനില്‍കുമാര്‍ സ്വാഗതവും
മിനി സുഭാഷ് നന്ദിയും പറഞ്ഞു.
ബഡൂര്
ഗ്രാമീണവായനശാല ആന്റ്
ഗ്രന്ഥാലയത്തില്‍ ജിതേഷ്
കമ്പല്ലൂര്‍ ഉദ്ഘാടനകര്‍മ്മം
നിര്‍വ്വഹിച്ചു.
കെ
എസ് ശ്രീനിവാസന് അധ്യക്ഷത
വഹിച്ചു.
കെ
പി ബൈജു പ്രവര്ത്തനപരിപാടികള്
വിശദീകരിച്ചു.
സുജാത
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
കെ
നാരായണന് സ്വാഗതവും കെ പി
അച്യുതന് നന്ദിയും പറഞ്ഞു.
എല്ലാ
കേന്ദ്രങ്ങളിലും കുട്ടികള്‍
വായനക്കുറിപ്പുകള്‍ അവതരിപ്പിച്ചു.
വായനയ്ക്കുള്ള
പുസ്തകങ്ങള്‍ വിതരണം ചെയ്തു.
കമ്പല്ലൂര്‍,
കൊല്ലാട
കേന്ദ്രങ്ങളില്‍ ഏപ്രില്‍
16ന്
ചൊവ്വാഴ്ചയും ബഡൂരില്‍
ഏപ്രില്‍ 18ന്
വ്യാഴാഴ്ചയും അടുത്ത വായനക്കൂട്ടം
നടക്കും.