ഭാഷാ
പഠനത്തിലെ പിന്നാക്കാവസ്ഥ
പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ
എസ് എസ് എയുടെ നേതൃത്വത്തില്‍
ഹൈസ്കൂള്‍ ക്ലാസുകളില്‍
നടപ്പിലാക്കുന്ന മലയാളത്തിളക്കം
ഒട്ടും തിളക്കം കുറയാതെ
കമ്പല്ലൂര്‍ സ്കൂളിലും
നടപ്പിലാക്കി വരുന്നു.
ഹൈസ്കൂളിലെ
30ഓളം
കുട്ടികളുടെ ഭാഷാശേഷികളില്‍
ശ്രദ്ധേയമായ നേട്ടങ്ങളാണ്
പരിപാടി ഒരാഴ്ച പിന്നിടുമ്പോള്‍
കൈവരിക്കുവാനായിട്ടുള്ളത്.
തയ്യാറാക്കിയിട്ടുള്ള
മൊഡ്യൂളിനെ അടിസ്ഥാനമാക്കി
കൃത്യമായ പ്രവര്‍ത്തന
പദ്ധതികളോടെയാണ് ഹൈസ്കൂള്‍
വിഭാഗം മലയാളം അധ്യാപകരായ
കെ ആര്‍ ലതാഭായിയും പി പത്മനാഭനും
മുന്നോട്ടു പോകുന്നത്.
കുട്ടികളുടെ
പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും
പതിപ്പുകളായി രൂപംകൊള്ളുന്നു.
അവര
ഭാഷാപരമായ തെറ്റുകള്‍ സ്വയം
തിരുത്തുന്നു.
പുതിയ
അറിവുകള്‍ സ്വയം നിര്‍മ്മിക്കുന്നു.
അംഗീകരിക്കണം
ഈ അധ്യാപകരെ,
അവരെ
സഹായിക്കുന്ന സഹപ്രവര്‍ത്തകരെ,
അവര്‍ക്ക്
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നവരെ....
പൊതു
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങളാകുകയാണ്,
സംശയലേശമില്ലാതെ....
കുട്ടികള്‍
ഓരോ ദിവസവും തയ്യാറാക്കിയ
പതിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
കെ
പി രമേശന്‍,
പി
പത്മനാഭന്‍,
കെ
പി ബൈജു എന്നിവര്‍ പ്രകാശനം
ചെയ്തു.
No comments:
Post a Comment