കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ കൃഷിയുമായി
ബന്ധപ്പെട്ട പ്രദര്‍ശനം
നവംബര്‍ 26ന്
തിങ്കളാഴ്ച രാവിലെ 11
മണി
മുതല്‍ നടക്കും.
കഴിഞ്ഞ
ദിവസങ്ങളില്‍ കേരള സാഹിത്യ
അക്കാദമിയുടെ നേതൃത്വത്തില്‍
ചിറ്റാരിക്കലില്‍ വച്ചു
നടന്ന കൃഷിയുമായി ബന്ധപ്പെട്ടു
നടന്ന പഠനസമ്മേളനത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച
പ്രദര്‍ശനമാണ് അതേ രൂപത്തില്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലും
നടത്തുന്നത്.
കൃഷിയുമായി
ബന്ധപ്പെട്ട പദങ്ങള്‍,
അവയുടെ
അര്‍ത്ഥം,
കൃഷിയുമായി
ബന്ധപ്പെട്ട സാഹിത്യരചനാ
ഭാഗങ്ങള്‍,
പഴയകാല
കാര്‍ഷികോപകരണങ്ങള്‍,
120ലേറെ
നെല്‍വിത്തുകള്‍ മുതലായവ
പ്രദര്‍ശനത്തിലുണ്ടാകും.
കാര്‍ഷികോപകരണങ്ങളും
നെല്‍വിത്തുകളും തയ്യേനി
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ അധ്യാപകനായ
ആലക്കാട്ടെ കെ എം മുരളിമാഷിന്റെ
ശേഖരത്തിലുള്ളവയാണ്.
കൃഷി
ഒരു സംസ്കാരമാണ്.
അത്
വരും തലമുറകളിലേക്കു കൈമാറേണ്ട
അറിവുകളുടെ ശേഖരമാണ്.
നമുക്കു
കൈമോശം വന്ന ഇന്നലെകളുടെ
ഓര്‍മ്മകളാണ് ഈ പ്രദര്‍ശനത്തിലുള്ളത്.
അവയെ
ഇന്നു കണ്ടില്ലെങ്കില്‍
ഒരുപക്ഷെ.
ഒരിക്കലും
കാണാന്‍ കഴിഞ്ഞില്ല എന്നു
വരാം.
അതുകൊണ്ട്
ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.
No comments:
Post a Comment