കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ എല്ലാ രണ്ടാം
ശനിയാഴചകളിലും നടത്തിവരുന്ന
സാന്ത്വനസ്പര്‍ശം പാലിയേറ്റീവ്
പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള
ഗൃഹസന്ദര്‍ശന പരിപാടി നടന്നു.
എന്‍
എസ്സ് എസ്സ് വളണ്ടിയര്‍മാര്‍,
ജെ
ആര്‍ സി കേഡറ്റുകള്‍ എന്നിവര്‍
ഉള്‍പ്പെടുന്ന നാലു സ്ക്വാഡുകളായി
ഇരുപത്തിയഞ്ച് വീടുകളിലെ
വാര്‍ധക്യത്താലും രോഗത്താലും
യാതനയനുഭവിക്കുന്നവര്‍ക്ക്
ആശ്വാസമേകാനുള്ള ശ്രമമായി
പരിപാടി മാറി.
കുട്ടികള്‍
സാന്ത്വനസ്പര്‍ശനിധിയിലൂടെ
സമാഹരിച്ച തുകയുപയോഗിച്ച്
ശേഖരിച്ച ബാത്തിംഗ് കിറ്റ്
സ്നേഹസമ്മാനമായി നല്‍കാനും
പരിപാടിയിലൂടെ സാധിച്ചു.
അധ്യാപകരായ
അഗസ്റ്റ്യന്‍ ജോസഫ്,
പത്മനാഭന്‍
പി,
ലതാഭായി
കെ ആര്‍,
ആര്‍
കെ ദാമോദരന്‍,
പ്രീതി,
ടാര്‍ലി
കെ എ എന്നിവര്‍ക്കൊപ്പം ആശാ
വര്‍ക്കര്‍മാരായ ജിത,
ഗീത
എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
No comments:
Post a Comment