കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ നടക്കുന്ന
സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ
ത്രിദിന സഹവാസ ക്യാമ്പ് കനവ്
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജെസി ടോം ഉദ്ഘാടനം
ചെയ്തു.
കാഞ്ഞങ്ങാട്
ഡി വൈ എസ് പി പി കെ സുധാകരന്‍
മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത്
അംഗം കെ പി മാത്യു അധ്യക്ഷത
വഹിച്ചു.
ചെങ്ങന്നൂരിലെ
ചെറിയനാട് പഞ്ചായത്തില്‍
പ്രളയാനന്തര ശുചീകരണപ്രവര്‍ത്തനങ്ങളില്‍
നേതൃത്വം വഹിച്ച ജോസ് ബെന്നി,
മുഹമ്മദ്
സിനാന്‍,
സോജോ
ജോസഫ്,
സനല്‍കുമാര്‍
എന്നീ സ്കൗട്ടുകള്‍ക്കുള്ള
ഉപഹാരങ്ങള്‍ ഈസ്റ്റ് എളേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജെസി ടോം വിതരണം ചെയ്തു.
പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍,
മദര്‍
പി ടി എ പ്രസിഡന്റ് ഷീബ ജോര്‍ജ്ജ്,
എക്സൈസ്
പ്രിവെന്റീവ് ഓഫീസര്‍ രഘുനാഥ്,
സ്കൗട്സ്
എല്‍ എ സെക്രട്ടറി ജിജോ പി
ജോസഫ്,
സ്കൗട്സ്
ട്രയിനിംഗ് കൗണ്‍സിലര്‍
ജോണ്‍സണ്‍ ജോസഫ്,
സ്കൂള്‍
പാര്‍ലമെന്റ് ചെയര്‍പേഴ്‍സണ്‍
ലാസ്യ എം വി എന്നിവര്‍
ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു സ്വാഗതവും സ്റ്റാഫ്
സെക്രട്ടറി കെ പി ബൈജു നന്ദിയും പറഞ്ഞു.
No comments:
Post a Comment