കേരള
സംസ്ഥാന ലൈബ്രറി കൗണ്‍സിന്റെ
നേതൃത്വത്തില്‍ കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
സ്ഥാപിക്കുന്ന എഴുത്തുപ്പെട്ടിയുടെ
ഔപചാരികമായ ഉദ്ഘാടനം
വെള്ളരിക്കുണ്ട് താലൂക്ക്
ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി
എ ആര്‍ സോമന്‍ മാസ്റ്റര്‍
നിര്‍വ്വഹിച്ചു.
താലൂക്ക്
ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്
പി കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍,
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു മാസ്റ്റര്‍,
കെ
പി രമേശന്‍,
കെ
ആര്‍ ലതാഭായി എന്നിവര്‍
സംസാരിച്ചു.
A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Monday, November 26, 2018
കാര്‍ഷിക പ്രദര്‍ശനം
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ നടന്ന
കാര്‍ഷിക പ്രദര്‍ശനം കൃഷിയുടെ
കഴിഞ്ഞുപോയ കാലത്തിന്റെ
ഓര്‍മ്മകള്‍ വിളിച്ചുണര്‍ത്തുന്നതായി.
കൃഷിയുമായി
ബന്ധപ്പെട്ട് പണ്ട് ഉപയോഗിച്ചിരുന്ന
പദങ്ങളും അവയുടെ അര്‍ത്ഥവും
രേഖപ്പെടുത്തിയ എഴുപതോളം
ബോര്‍ഡുകളിലായി അഞ്ഞൂറോളം
പദങ്ങള്‍ കേരള സാഹിത്യ
അക്കാദമിയുടെ ശേഖരത്തില്‍
നിന്നാണ് ലഭ്യമാക്കിയത്.
സാഹിത്യ
അക്കാദമിയുടെ നേതൃത്വത്തില്‍
തയ്യാറാക്കിയ കൃഷിയുമായി
ബന്ധപ്പെട്ട സാഹിത്യകൃതികളിലെ
ഭാഗങ്ങളും ശ്രദ്ധേയമായിരുന്നു.
അതോടൊപ്പം
തയ്യേനി ഗവ.
ഹൈസ്കൂള്‍
അധ്യാപകന്‍ കെ എം മുരളീധരന്‍
മാസ്റ്ററുടെ ശേഖരത്തിലെ
പഴയകാല കാര്‍ഷികോപകരണങ്ങളും
പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
കലപ്പയും
ഞേങ്ങോലും ഉരിയും ഉള്‍പ്പെടെ
കാര്‍ഷിക കേരളത്തിന്റെ
പൊയ്പ്പോയ ഓര്‍മ്മകളുടെ
പുനരാവിഷ്കണമായി പ്രദര്‍ശനം
മാറി.
സ്കൂള്‍
ഹെഡ്‌മാസ്റ്റര്‍ വി വി
ഭാര്‍ഗവന്റെ അധ്യക്ഷതയില്‍
പി ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍ പ്രദര്‍ശനം
ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യുമാസ്റ്റര്‍,
കെ
പി രമേശന്‍ എന്നിവര്‍ സംസാരിച്ചു.
കെ
പി ബൈജു സ്വാഗതവും കെ പി
അച്യുതന്‍ നന്ദിയും പറഞ്ഞു.
Sunday, November 25, 2018
മലയാളത്തിളക്കം എച്ച് എസ്സ്
ഭാഷാ
പഠനത്തിലെ പിന്നാക്കാവസ്ഥ
പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ
എസ് എസ് എയുടെ നേതൃത്വത്തില്‍
ഹൈസ്കൂള്‍ ക്ലാസുകളില്‍
നടപ്പിലാക്കുന്ന മലയാളത്തിളക്കം
ഒട്ടും തിളക്കം കുറയാതെ
കമ്പല്ലൂര്‍ സ്കൂളിലും
നടപ്പിലാക്കി വരുന്നു.
ഹൈസ്കൂളിലെ
30ഓളം
കുട്ടികളുടെ ഭാഷാശേഷികളില്‍
ശ്രദ്ധേയമായ നേട്ടങ്ങളാണ്
പരിപാടി ഒരാഴ്ച പിന്നിടുമ്പോള്‍
കൈവരിക്കുവാനായിട്ടുള്ളത്.
തയ്യാറാക്കിയിട്ടുള്ള
മൊഡ്യൂളിനെ അടിസ്ഥാനമാക്കി
കൃത്യമായ പ്രവര്‍ത്തന
പദ്ധതികളോടെയാണ് ഹൈസ്കൂള്‍
വിഭാഗം മലയാളം അധ്യാപകരായ
കെ ആര്‍ ലതാഭായിയും പി പത്മനാഭനും
മുന്നോട്ടു പോകുന്നത്.
കുട്ടികളുടെ
പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും
പതിപ്പുകളായി രൂപംകൊള്ളുന്നു.
അവര
ഭാഷാപരമായ തെറ്റുകള്‍ സ്വയം
തിരുത്തുന്നു.
പുതിയ
അറിവുകള്‍ സ്വയം നിര്‍മ്മിക്കുന്നു.
അംഗീകരിക്കണം
ഈ അധ്യാപകരെ,
അവരെ
സഹായിക്കുന്ന സഹപ്രവര്‍ത്തകരെ,
അവര്‍ക്ക്
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നവരെ....
പൊതു
വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങളാകുകയാണ്,
സംശയലേശമില്ലാതെ....
കുട്ടികള്‍
ഓരോ ദിവസവും തയ്യാറാക്കിയ
പതിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
കെ
പി രമേശന്‍,
പി
പത്മനാഭന്‍,
കെ
പി ബൈജു എന്നിവര്‍ പ്രകാശനം
ചെയ്തു.
കാര്‍ഷിക പ്രദര്‍ശനം
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ കൃഷിയുമായി
ബന്ധപ്പെട്ട പ്രദര്‍ശനം
നവംബര്‍ 26ന്
തിങ്കളാഴ്ച രാവിലെ 11
മണി
മുതല്‍ നടക്കും.
കഴിഞ്ഞ
ദിവസങ്ങളില്‍ കേരള സാഹിത്യ
അക്കാദമിയുടെ നേതൃത്വത്തില്‍
ചിറ്റാരിക്കലില്‍ വച്ചു
നടന്ന കൃഷിയുമായി ബന്ധപ്പെട്ടു
നടന്ന പഠനസമ്മേളനത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച
പ്രദര്‍ശനമാണ് അതേ രൂപത്തില്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിലും
നടത്തുന്നത്.
കൃഷിയുമായി
ബന്ധപ്പെട്ട പദങ്ങള്‍,
അവയുടെ
അര്‍ത്ഥം,
കൃഷിയുമായി
ബന്ധപ്പെട്ട സാഹിത്യരചനാ
ഭാഗങ്ങള്‍,
പഴയകാല
കാര്‍ഷികോപകരണങ്ങള്‍,
120ലേറെ
നെല്‍വിത്തുകള്‍ മുതലായവ
പ്രദര്‍ശനത്തിലുണ്ടാകും.
കാര്‍ഷികോപകരണങ്ങളും
നെല്‍വിത്തുകളും തയ്യേനി
ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍ അധ്യാപകനായ
ആലക്കാട്ടെ കെ എം മുരളിമാഷിന്റെ
ശേഖരത്തിലുള്ളവയാണ്.
കൃഷി
ഒരു സംസ്കാരമാണ്.
അത്
വരും തലമുറകളിലേക്കു കൈമാറേണ്ട
അറിവുകളുടെ ശേഖരമാണ്.
നമുക്കു
കൈമോശം വന്ന ഇന്നലെകളുടെ
ഓര്‍മ്മകളാണ് ഈ പ്രദര്‍ശനത്തിലുള്ളത്.
അവയെ
ഇന്നു കണ്ടില്ലെങ്കില്‍
ഒരുപക്ഷെ.
ഒരിക്കലും
കാണാന്‍ കഴിഞ്ഞില്ല എന്നു
വരാം.
അതുകൊണ്ട്
ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.
Thursday, November 15, 2018
ശിശുദിനാഘോഷപരിപാടി
കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ശിശുദിനം
വിവിധ പരിപാടികളോടെ വിപുലമായി
ആഘോഷിച്ചു.
വിദ്യാലയത്തിലെ
പ്രൈമറി,
പ്രീ
പ്രൈമറി കുട്ടികളും കമ്പല്ലൂര്‍
ടൗണ്‍ അംഗനവാടിയിലെ കട്ടികളും
ചേര്‍ന്ന് ശിശുദിനറാലി നടത്തി.
തുടര്‍ന്നു
നടന്ന ശിശുദിന സമ്മേളനം
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
അംഗം കെ പി മാത്യു ഉദ്ഘാടനം
ചെയ്തു.
പി
ടി എ പ്രസിഡന്റ് കെ എസ്
ശ്രീനിവാസന്‍ അധ്യക്ഷത
വഹിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു,
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍,
കെ
പി രമേശന്‍,
കെ
പി ബൈജു,
മല്ലിക
ടീച്ചര്‍,
പ്രമീള
പി വി എന്നിവര്‍ സംസാരിച്ചു.
ഊര്‍മ്മിള
സി എം സ്വാഗതവും അജിത പി വി
നന്ദിയും പറഞ്ഞു.
കുട്ടികളുടെ
വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വിദ്യാലയത്തിലെ
എല്ലാ കുട്ടികള്‍ക്കും
പായസവിതരണവും നടന്നു.
Subscribe to:
Posts (Atom)