കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററിസ്കൂളിൽ അവധിക്കാലത്ത് വിദ്യാലയമികവുകളുടെ പൊതു അവതരണമായി നടത്തുവാൻ തീരുമാനിച്ച നാലു മികവുത്സവങ്ങളിൽ ആദ്യത്തേത് ഏപ്രിൽ 8ന് ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് കൊല്ലാട ഹാപ്പി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഹാളിൽ വച്ച് നടന്നു.ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് പന്തമ്മാക്കൽ മികവുത്സവം ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആതിഥ്യമരുളിയ കൊല്ലാടയിലെ ഇ എം എസ് പഠനകേന്ദ്രം ഗ്രന്ഥാലയത്തിന്റെ സെക്രട്ടറി ശ്രീ കെ വി രവി സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ ശ്രീ കെ പി മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാലയമികവുകൾ ഹെഡ്മാസ്റ്റർ ശ്രീ കെ കെ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. അവധിക്കാലത്തു നടക്കുന്ന പ്രാദേശിക പാഠശാലകളെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു വിശദീകരിച്ചു. കൊല്ലാടയിൽ വച്ചു നടന്ന വിദ്യാലയത്തിന്റെ തനത് മാതൃകാ പദ്ധതിയായ "മാതൃകാഗ്രാമം വായനയിലൂടെ"യുടെ പ്രോജക്ട് റിപ്പോർട്ട് പ്രിൻസിപ്പാൾ ശ്രീ കെ ഡി മാത്യു പ്രകാശനം ചെയ്തു.
പരപ്പ ബി ആർ സിയുടെ ബി പി ഒ ശ്രീ ബാബു കെ പി, പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് ശ്രീനിവാസൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ ടി വി കൃഷ്ണൻ, ഹാപ്പി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ സി ജെ മാത്യു, എക്സ് സർവ്വീസ് മെൻ കമ്പല്ലൂർ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീ അഗസ്റ്റിൻ സ്രാകത്ത്,കൊല്ലാട ജുമാ മസ്ജിദ് സെക്രട്ടറി ശ്രീ ഷമീം അമാനി,കൊല്ലാട പാലക്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് ശ്രീ കെ പി കുഞ്ഞിരാമൻ,കൊല്ലാട എസ് എൻ ഡി പി ശാഖയോഗം സെക്രട്ടറി ശ്രീ കെ രഘുനാഥ്, മാതൃകാഗ്രാമം പദ്ധതിയുടെ സംഘാടകസമിതി പ്രസിഡന്റ് ശ്രീ കെ ദാമോദരൻ എന്നിവർ സം സാരിച്ചു. ശ്രീമതി ലതാഭായി കെ ആർ നന്ദി പറഞ്ഞു.
കൊല്ലാടയിൽ നിന്ന് കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന മിക്കവാറും എല്ലാ കുട്ടികളും അവരുടെ പഠനമികവുകൾ അവതരിപ്പിച്ചു.നൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു.
അടുത്ത മികവുൽസവം ഏപ്രിൽ 22 ഞായറാഴ്ച കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ വച്ച് നടക്കും.
No comments:
Post a Comment