കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിക്കുന്ന മിവവുത്സവങ്ങളുടേയും പ്രാദേശിക പാഠശാലകളുടേയും ഉദ്ഘാടനം കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ വച്ച് ഈ സ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുലോചന എം എം നിർവ്വഹിച്ചു.കുട്ടികൾ വായനയും ചുമർപത്രികാ നിർമ്മാണവും ചിത്രരചനയും കരകൗശല വസ്തു നിർമ്മാണവും ആസ്വാദനകുറിപ്പു രചനയും ഇംഗ്ലീഷ്, ഹിന്ദി, മലയാളം പ്രസംഗങ്ങളുമായി വിദ്യാലയ മികവുകൾ അവതരിപ്പിച്ചു. പൊതു വിദ്യാലയങ്ങളുടെ അക്കാദമിക മികവുകൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ മികവുത്സവത്തിലൂടെ സാധിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എം സുലോചന, കെ പി മാത്യു, ഹെഡ്മാസ്റ്റർ കെ കെ ഉണ്ണികൃഷ്ണൻ, ഗ്രന്ഥശാലാ സെക്രട്ടറി പി പുഷ്പാകരൻ, സുധാ രാജേഷ്, വി വി രമണി, ടി വി സുലോചന,ലതബായി കെ ആർ എന്നിവർ സം സാരിച്ചു. കെ പി ബൈജു സ്വാഗതവും കെ പി രമേശൻ നന്ദിയും പറഞ്ഞു.

No comments:
Post a Comment